പാലക്കാട്: (www.kvartha.com) ഒറ്റപ്പാലത്ത് മകന്‍ മരിച്ചതറിഞ്ഞതിന് പിന്നാലെ മാതാവും കുഴഞ്ഞുവീണ് മരിച്ചു. തിരുണ്ടി കോടങ്ങാട്ടില്‍ അനീഷ് ബാബു (38), മാതാവ് ആമിന(58) എന്നിവരാണ് മരിച്ചത്.
അമ്പലപ്പാറ തിരുണ്ടിയില്‍ പാറമടയിലെ വെള്ളക്കെട്ടിലാണ് യുവാവ് മുങ്ങി മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള മീനുകളെ വളര്‍ത്തുന്ന പഴയ പാറമടയിലെ വെള്ളക്കെട്ടിലാണ് അനീഷ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകന്റെ മരണവിവരം അറിഞ്ഞ ആമിന കുഴഞ്ഞു വീഴുകയായിരുന്നു. ഒറ്റപ്പാലം താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ താലൂക് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി.
Keywords: News,Kerala,State,palakkad,Local-News,Death,Mother,Son, Ottapalam: Son and mother died