തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ വൊകേഷനല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളുകളില്‍ (വി എച് എസ് ഇ) പ്രവൃത്തി ദിവസം അഞ്ചാക്കി ഉത്തരവിറക്കി. ശനിയാഴ്ച ഒഴിവാക്കിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വൊകേഷനല്‍ സ്‌കൂളുകള്‍ മാത്രമായിരുന്നു ശനിയാഴ്ച പ്രവര്‍ത്തിച്ചു വന്നിരുന്നത്.
ഇത് കുട്ടികളില്‍ മാനസിക സംഘര്‍ഷവും പഠനഭാരവും വര്‍ധിപ്പിക്കുന്നുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂട് നടപ്പാക്കുന്നതിന്റെ ഭാഗമായി വൊകേഷനല്‍ ഹയര്‍ സെകന്‍ഡറി കോഴ്‌സിന്റെ ആകെ പഠനസമയത്തില്‍ കുറവ് വരുത്തിയിരുന്നു. ഇവ പരിഗണിച്ചാണ് പീരിയഡുകള്‍ ഒരു മണിക്കൂറായി തന്നെ നിലനിര്‍ത്തി പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി പുനഃക്രമീകരിച്ചത്.
Keywords: Order issued to reduce working day to five in vocational higher secondary schools of state, Thiruvananthapuram, News, Education department, Order, Students, Kerala.