Follow KVARTHA on Google news Follow Us!
ad

Clash | അരുണാചലിലെ ഇന്‍ഡ്യ - ചൈന സംഘര്‍ഷം: ലോക്സഭയില്‍ ബഹളം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Politics,Clash,Military,Loksabha,Notice,Trending,National,
ന്യൂഡെല്‍ഹി: (www.kvartha.com) അരുണാചലിലെ തവാങ്ങില്‍ ഇന്‍ഡ്യ - ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ ചൊല്ലി ലോക്സഭയില്‍ ബഹളം. തുടര്‍ന്ന് സഭ 12 മണി വരെ നിര്‍ത്തിവച്ചു. പ്രതിരോധമന്ത്രി ലോക്സഭയില്‍ പ്രസ്താവന നടത്തുമെന്ന് കേന്ദ്രസര്‍കാര്‍ അറിയിച്ചു.

എന്നാല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച ചെയ്യണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. വിഷയം ചര്‍ച ചെയ്യാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. കരസേനാ മേധാവി ജെനറല്‍ മനോജ് പാണ്ഡെ, നാവികസേനാ മേധാവി ആര്‍ ഹരികുമാര്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, സംയുക്ത സൈനിക മേധാവി ലഫ്. ജെനറല്‍ അനില്‍ ചൗധരി എന്നിവര്‍ പങ്കെടുക്കും.

വിഷയത്തില്‍ മനീഷ് തിവാരി എംപി അടിയന്തര പ്രമേയത്തിനു നോടിസ് നല്‍കിയിരുന്നു. സംഘര്‍ഷം സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച ചെയ്ത് രാജ്യത്തിന്റെ വിശ്വാസം ആര്‍ജിക്കുകയാണ് കേന്ദ്രസര്‍കാര്‍ ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭയില്‍ നോടിസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു തരത്തിലുള്ള ചര്‍ചകളില്‍നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍കാര്‍.


Opposition targets govt over clash along LAC, ruckus in Parliament likely, New Delhi, News, Politics, Clash, Military, Loksabha, Notice, Trending, National

ഈ മാസം ഒമ്പതിന് അരുണാചലിലെ തവാങ്ങില്‍ ഇന്‍ഡ്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരു പക്ഷത്തെയും ഏതാനും സൈനികര്‍ക്ക് പരുക്കേറ്റതായി കരസേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്‍ഡ്യന്‍ ഭാഗത്തേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈനികരുടെ ശ്രമം തടഞ്ഞതാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷ മേഖലയില്‍നിന്ന് അല്‍പസമയത്തിനകം ഇരു കൂട്ടരും പിന്മാറിയെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് ഇരുഭാഗത്തെയും സേനാ കമാന്‍ഡര്‍മാര്‍ അതിര്‍ത്തിയില്‍ ചര്‍ച നടത്തി. ചൈനീസ് കടന്നുകയറ്റത്തെ തുടര്‍ന്ന് കിഴക്കന്‍ ലഡാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരവേയാണ് അരുണാചല്‍ അതിര്‍ത്തിയിലും ചൈനയുടെ പ്രകോപനം.

2020 ജൂണ്‍ 15-ന് കിഴക്കന്‍ ലഡാകിലെ ഗാല്‍വനിലുണ്ടായ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്‍ഡ്യ-ചൈന സൈനികര്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. ഗാല്‍വനില്‍ ചൈനീസ് സൈന്യത്തെ തുരത്തുന്നതിനിടെ 20 ഇന്‍ഡ്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ചര്‍ചകള്‍ നടക്കുന്നതിനിടെയാണ് തവാങ്ങിലും ചൈനയുടെ പ്രകോപനം. അതിനാല്‍ ഏറെ ഗൗരവത്തോടെയാണ് സര്‍കാര്‍ വിഷയത്തെ കാണുന്നത്.

തവാങ് മേഖലയില്‍ ചൈന നേരത്തെ തന്നെ അവകാശവാദം ഉന്നയിച്ചിരുന്നു. ഇവിടെ 17,000 അടി ഉയരത്തില്‍ ഇന്‍ഡ്യ സ്ഥാപിച്ച പോസ്റ്റാണ് ചൈനീസ് സൈനികര്‍ കൈയേറാന്‍ ശ്രമിച്ചത്. 2008-ലും സമാനമായ സംഘര്‍ഷം ഈ മേഖലയിലുണ്ടായിരുന്നു.

Keywords: Opposition targets govt over clash along LAC, ruckus in Parliament likely, New Delhi, News, Politics, Clash, Military, Loksabha, Notice, Trending, National.

Post a Comment