Follow KVARTHA on Google news Follow Us!
ad

Suicide Blast | ഇസ്ലാമാബാദില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് പൊലീസുകാരന്‍ കൊല്ലപ്പെട്ടു; 4 ഓഫീസര്‍മാര്‍ ഉള്‍പെടെ 6 പേര്‍ക്ക് പരുക്ക്

One policeman martyred, several injured in suicide blast in Islamabad’s I-10#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഇസ്ലാമാബാദ്: (www.kvartha.com) ഐ-10ല്‍ നഗരത്തില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ ഒരു പൊലീസുകാരന്‍ വീരമൃത്യു വരിച്ചു. ഈഗിള്‍ സ്‌ക്വാഡിലെ പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. ആറ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ നാല് ഓഫീസര്‍മാരും രണ്ട് സിവിലിയന്‍മാരും ഉള്‍പെടുന്നു. ഐ-10/4 സെക്ടറില്‍ വെള്ളിയാഴ്ചയാണ് സ്‌ഫോടനമുണ്ടായത്.

News,World,international,Islamabad,Pakistan,Blast,Top-Headlines,Killed, Police,Injured, One policeman martyred, several injured in suicide blast in Islamabad’s I-10


സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ടെലിവിഷന്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നു. രാവിലെ 10:15 ഓടെ ഒരു സ്ത്രീയും പുരുഷനും സഞ്ചരിച്ച കാര്‍ പൊലീസ് തടഞ്ഞുവെന്ന് ഡെപ്യൂടി ഇന്‍സ്‌പെക്ടര്‍ ജെനറല്‍ സൊഹൈല്‍ സഫര്‍ ചാത്ത പറഞ്ഞു. പൊലീസ് വാഹനത്തില്‍ പരിശോധന നടത്തുന്നതിനിടെ കാറിനുള്ളിലേക്ക് കയറി പോയ ആള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. 

സ്‌ഫോടനത്തില്‍ തകര്‍ന്ന വാഹനം റാവല്‍പിണ്ടിയില്‍ നിന്നാണ് ഇസ്ലാമാബാദിലേക്ക് എത്തിയതെന്നാണ് പൊലീസ് നിഗമനം. ഇസ്ലാമാബാദിനെ വലിയൊരു അപകടത്തില്‍ നിന്നാണ് ധീരമൃത്യുവരിച്ച പൊലീസ് രക്ഷിച്ചതെന്ന്ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രി റാണ സനാവുള്ള പറഞ്ഞു.

Keywords: News,World,international,Islamabad,Pakistan,Blast,Top-Headlines,Killed, Police,Injured, One policeman martyred, several injured in suicide blast in Islamabad’s I-10

Post a Comment