Follow KVARTHA on Google news Follow Us!
ad

Leopard Attack | അസമില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 13 പേര്‍ക്ക് പരുക്ക്; മുള്ളുവേലി ചാടിക്കടന്ന് വാനിനുമുകളിലേക്ക് ചാടി യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുന്ന വീഡിയോ വൈറല്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Assam,News,attack,Injured,hospital,Treatment,Social Media,Video,National,
ദിസ്പൂര്‍: (www.kvartha.com) അസമില്‍ പുള്ളിപ്പുലിയുടെ അക്രമണത്തില്‍ 13 പേര്‍ക്ക് പരുക്ക്. ജോര്‍ഹട് ജില്ലയിലെ ചെനിജനില്‍ റെയിന്‍ ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിന് സമീപമാണ് നടുക്കുന്ന സംഭവം നടന്നത്. പരുക്കേറ്റവരില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.

On camera: Leopard jumps through building fence, hits vehicle on road while injuring at least 13 in Assam's Jorhat, Assam, News, Attack, Injured, Hospital, Treatment, Social Media, Video, National

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. പുള്ളിപ്പുലി വാനിനുമുകളിലേക്ക് ചാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മുള്ളുവേലി ചാടികടക്കുന്ന പുള്ളിപ്പുലി വാനിനുമുകളിലേക്ക് ചാടുന്നതും യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

അക്രമാസക്തനായ പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും വീടിനുപുറത്തിറങ്ങരുതെന്നുമുള്ള നിര്‍ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

Keywords: On camera: Leopard jumps through building fence, hits vehicle on road while injuring at least 13 in Assam's Jorhat, Assam, News, Attack, Injured, Hospital, Treatment, Social Media, Video, National.

Post a Comment