Follow KVARTHA on Google news Follow Us!
ad

Kidnapping | തിരക്കേറിയ റോഡില്‍ രക്ഷകനായി ഓട്ടോറിക്ഷ ഡ്രൈവര്‍; യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പാളി; സംഭവം ഇങ്ങനെ

On Busy Delhi Road, Auto Driver Foils Kidnapping Bid; Here's How, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) തിരക്കേറിയ റോഡില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ തന്റെ മനസാന്നിധ്യം കൊണ്ട് തട്ടിക്കൊണ്ടുപോകല്‍ ശ്രമം പരാജയപ്പെടുത്തി ശ്രദ്ധേയനായി. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ കല്‍ക്കാജി മേഖലയിലാണ് സംഭവം നടന്നത്. ബലമായി ഒരാളെ കാറില്‍ കയറ്റിക്കൊണ്ടുപോവുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവര്‍ തന്റെ ഓട്ടോറിക്ഷ കാറിനു മുന്നില്‍ നിര്‍ത്തിയാണ് രക്ഷകനായതെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഇഖ്രാര്‍ അലി (27), അനുരാധ എന്ന പ്രീതി ഗുപ്ത (19) എന്നിവരാണ് അറസ്റ്റിലായത്.
           
Latest-News, New Delhi, Top-Headlines, Kidnap, Police, Auto Driver, Arrested, Crime, On Busy Delhi Road, Auto Driver Foils Kidnapping Bid; Here's How.

പൊലീസ് പറയുന്നത്

'പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ അലിയും അനുരാധയും കാറില്‍ കുടുങ്ങി കിടക്കുകയായിരുന്നു, ഇവര്‍ തട്ടിക്കൊണ്ടുപോയ ജാവേദ് എന്നയാളും ഒപ്പമുണ്ടായിരുന്നു. ജാവേദിനെ കുടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു താനും മറ്റ് കൂട്ടാളികളുമെന്ന് അനുരാധ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ജാവേദ് സമ്പന്ന കുടുംബത്തില്‍ പെട്ടയാളാണെന്നും തട്ടിക്കൊണ്ടുപോയാല്‍ വന്‍തുക തട്ടിയെടുക്കാമെന്നും കൂട്ടാളികള്‍ തന്നോട് പറഞ്ഞിരുന്നതായി യുവതി മൊഴി നല്‍കി.

അനുരാധ ഒരു മാസം മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ജാവേദുമായി സൗഹൃദം സ്ഥാപിച്ചത്. നേരത്തെയും രണ്ടുതവണ ജാവേദിനെ തട്ടിക്കൊണ്ടുപോകാന്‍ മൂവര്‍ സംഘം ശ്രമിച്ചിരുന്നു. എന്നാല്‍ രണ്ടുതവണയും അനുരാധയെ കാണാന്‍ ജാവേദ് തയ്യാറാകാത്തത് കൊണ്ട് ശ്രമം പാളി. ഒടുവില്‍ ഞായറാഴ്ച കല്‍ക്കാജി മെട്രോ സ്റ്റേഷനില്‍ യുവതിയെ കാണാന്‍ വരാന്‍ ജാവേദ് സമ്മതിച്ചു. വൈകുന്നേരം 5.20 ഓടെ ജാവേദ് അവിടെ എത്തിയപ്പോള്‍ അനുരാധ ഡ്രൈവിംഗ് സീറ്റിലാണ് ഇരുന്നിരുന്നത്.

ഡ്രൈവറുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന അലി ഉടനെ ഡ്രൈവര്‍ സീറ്റില്‍ വരികയും മറ്റ് രണ്ടു പേര്‍ പുറകില്‍ ഇരിക്കുകയും ചെയ്തു. അവര്‍ ജാവേദിനെ പിന്‍സീറ്റിലേക്ക് വലിച്ചിഴച്ച് തോക്കിന് മുനയില്‍ നിര്‍ത്തി മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു. അലി മഥുര റോഡിലൂടെ കാര്‍ ഓടിക്കാന്‍ തുടങ്ങി. ജാവേദിനെ ഹണിട്രാപ്പ് ചെയ്യാനായിരുന്നു ശ്രമം. സംഘം കാറില്‍ തട്ടിക്കൊണ്ട് പോകുമ്പോള്‍ ആരെങ്കിലും ശ്രദ്ധിക്കുന്നതിനായി ജാവേദ് അപായ സൂചന നല്‍കി. മഥുര റോഡിലെ പെട്രോള്‍ പമ്പിന് സമീപം ഉണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറായ വിക്രം ഇത് ശ്രദ്ധിച്ചു.

അന്നേരം കാറിന് മുന്നില്‍ അദ്ദേഹം ഓട്ടോറിക്ഷ നിര്‍ത്തി. തുടര്‍ന്ന് ജാവേദ് അനുരാധയെ കീഴടക്കുന്നതിനിടെ അലിയും കാറില്‍ കുടുങ്ങി. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പ്രതികളില്‍ നിന്ന് ഒരു നാടന്‍ പിസ്റ്റള്‍, നാല് വെടിയുണ്ടകള്‍, ജാവേദിന്റെ മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ കല്‍ക്കാജി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്'.

Keywords: Latest-News, New Delhi, Top-Headlines, Kidnap, Police, Auto Driver, Arrested, Crime, On Busy Delhi Road, Auto Driver Foils Kidnapping Bid; Here's How.
< !- START disable copy paste -->

Post a Comment