Follow KVARTHA on Google news Follow Us!
ad

NPS withdrawal | എൻപിഎസ് ഉപഭോക്താക്കൾക്ക് ജനുവരി 1 മുതൽ പെൻഷൻ തുക ഭാഗികമായി പിൻവലിക്കാൻ കഴിയും; മുൻ നിയമങ്ങളിൽ മാറ്റം

NPS partial withdrawal rule to change from January #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ദേശീയ പെൻഷൻ സ്‌കീം (NPS) ഉപഭോക്താക്കൾക്ക് 2023 ജനുവരി ഒന്ന് മുതൽ പെൻഷൻ തുക ഭാഗികമായി പിൻവലിക്കാൻ കഴിയും. ബന്ധപ്പെട്ട നോഡൽ ഓഫീസർ മുഖേന ആയിരിക്കും ഇതിന് സാധിക്കുക. കേന്ദ്ര, സംസ്ഥാന, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഈ നിയമം ബാധകമായിരിക്കും.
          
NPS partial withdrawal rule to change from January, National,News,Top-Headlines, Latest-News,New Delhi,Pension,Government,COVID19.

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) കോവിഡ് മഹാമാരി സമയത്ത് സ്വയം പ്രഖ്യാപനത്തിലൂടെ എൻപിഎസ്‌ തുക പിൻവലിക്കൽ സുഗമമാക്കുന്നതിന് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിരുന്നു. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ പിൻവലിക്കുകയും ലോക്ക്ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്തുകയും ചെയ്തതോടെയാണ് പഴയ ചട്ടങ്ങൾ പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. അതേസമയം സർക്കാരിതര എൻപിഎസ് ഉപഭോക്താക്കൾക്ക് ഇപ്പോഴും ഈ ആനുകൂല്യം ലഭിക്കും.

എല്ലാ പൊതുമേഖലാ ഉപഭോക്താക്കളും എൻപിഎസിൽ നിന്ന് ഭാഗികമായി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ ബന്ധപ്പെട്ട നോഡൽ ഓഫീസിൽ സമർപ്പിക്കണമെന്ന് പിഎഫ്ആർഡിഎ സർക്കുലറിൽ അറിയിച്ചു.

ഭാഗിക പിൻവലിക്കലിന് ഈ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്

1) വരിക്കാരൻ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും എൻപിഎസിൽ ഉണ്ടായിരിക്കണം

2) പിൻവലിക്കൽ തുക സംഭാവനകളുടെ 25 ശതമാനത്തിൽ കൂടരുത്

3) അനോയോജ്യമായ കാരണങ്ങളിൽ മാത്രമാണ് പിൻവലിക്കൽ അനുവദിക്കുക, ഉദാഹരണത്തിന്;

* കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം

* കുട്ടികളുടെ വിവാഹം

* വീട് വാങ്ങുന്നതിന് അല്ലെങ്കിൽ നിർമാണത്തിന് (നിർദിഷ്ട വ്യവസ്ഥകളിൽ)

* ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കായി

Keywords: NPS partial withdrawal rule to change from January, National,News,Top-Headlines, Latest-News,New Delhi,Pension,Government,COVID19.

Post a Comment