Follow KVARTHA on Google news Follow Us!
ad

UPI payments | ക്രെഡിറ്റ് കാര്‍ഡ് വഴി ഇനി യുപിഐ ഇടപാട് നടത്താം; സൗകര്യമൊരുക്കി റേസർപേ; എങ്ങനെ പ്രവർത്തിപ്പിക്കാമെന്ന് അറിയാം

NPCI to allow credit card holders to use UPI for payments, know how it works #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെൽഹി: (www.kvartha.com)
ഫിൻ‌ടെക് പ്ലാറ്റ്‌ഫോം റേസർപേ (Razorpay) ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് യുപിഐ വഴി പണമിടപാടുകൾ നടത്തുന്നതിനുള്ള സേവനം ആരംഭിച്ചു. നേരത്തെ, യുപിഐ ഉപയോഗം വർധിപ്പിക്കുന്നതിന് ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കാനുള്ള ഓപ്ഷൻ എൻപിസിഐ അംഗീകരിച്ചിരുന്നു. ഇതിനായി യുപിഐ റുപേ (RuPay) യുമായി കൈകോർത്തിരുന്നു. ഇതിന് ശേഷമാണ് റേസർപേ, റുപേ ക്രെഡിറ്റ് കാർഡുകൾ വഴി യുപിഐ പേയ്‌മെന്റുകൾ നടത്താൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.
          
NPCI to allow credit card holders to use UPI for payments, know how it works, National,News,Top-Headlines,Latest-News,Credit-Card,New Delhi,Online,Bank.

ആക്‌സിസ് ബാങ്കുമായാണ് റേസർപേയ്ക്ക് പങ്കാളിത്തമുള്ളത്. വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനം. എച്ച്‌ഡിഎഫ്‌സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയിലൂടെ റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് റേസർപേ വ്യാപാരികൾക്ക് പണം നൽകാനാകും.

ക്രെഡിറ്റ് കാർഡ് യുപിഐയുമായി എങ്ങനെ ലിങ്ക് ചെയ്യാം

യുപിഐയുടെ ക്രെഡിറ്റ് ലിങ്ക് ചെയ്യുന്നതിന്റെ ഏറ്റവും വലിയ നേട്ടം ഇതുപയോഗിച്ച് നിങ്ങൾ ക്രെഡിറ്റ് കാർഡ് എവിടെയും കൊണ്ടുപോകേണ്ടതില്ല എന്നതാണ്. യുപിഐ വഴി നിങ്ങൾക്ക് എളുപ്പത്തിൽ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ നടത്താം. ഈ പേയ്‌മെന്റ് ഡെബിറ്റ് കാർഡിന് സമാനമാണ്, ഡെബിറ്റ് കാർഡിന് പകരം ക്രെഡിറ്റ് കാർഡ് ഓപ്ഷൻ മാത്രം തിരഞ്ഞെടുത്താൽ മതി. നിങ്ങൾക്ക് രണ്ടും ലിങ്ക് ചെയ്യണമെങ്കിൽ, എങ്ങനെ ചെയ്യാമെന്നറിയാം.

1. ആദ്യം യുപിഐ ആപ്പ് തുറക്കുക.

2. Add Card ഓപ്ഷൻ തെരഞ്ഞെടുക്കണം.

3. ക്രെഡിറ്റ് കാർഡിന്റെ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക.

4. അടുത്തതായി, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച OTP നൽകുക. തുടർന്ന് നിങ്ങളുടെ കാർഡ് സാധൂകരിക്കണം

5. തുടർന്ന് നിങ്ങൾക്ക് ക്രെഡിറ്റ് ഓപ്ഷൻ കാണാനാവും.


എൻപിസിഐ കണക്കുകൾ അനുസരിച്ച്, 250 ദശലക്ഷം ഇന്ത്യക്കാർ ദൈനംദിന ഇടപാടുകൾക്കായി യുപിഐ ഉപയോഗിക്കുന്നുണ്ട്. ഒന്നോ അതിലധികമോ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന 50 ദശലക്ഷം പേരും ഇതിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ക്രെഡിറ്റിലൂടെ മാത്രം പണമടയ്ക്കുന്നവർക്കുപോലും യുപിഐ ഉപയോഗിക്കാനാകും.

Keywords: NPCI to allow credit card holders to use UPI for payments, know how it works, National,News,Top-Headlines,Latest-News,Credit-Card,New Delhi,Online,Bank.

Post a Comment