Follow KVARTHA on Google news Follow Us!
ad

Accidental Death | ആഡംബര കാര്‍ സ്‌കൂടറിലിടിച്ച് 24 കാരിക്ക് ദാരുണാന്ത്യം; 'ഇടിയുടെ ആഘാതത്തില്‍ യുവതിയെയും വലിച്ച് കാര്‍ മീറ്ററുകളോളം സഞ്ചരിച്ചു; വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഡ്രൈവര്‍ അറസ്റ്റില്‍'

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Arrested,Accidental Death,Police,Arrest,Complaint,National,
ന്യൂഡെല്‍ഹി: (www.kvartha.com) ആഡംബര കാര്‍ സ്‌കൂടറിലിടിച്ച് 24 കാരിക്ക് ദാരുണാന്ത്യം. ദീപിക ത്രിപാഠിയാണ് മരിച്ചത്. ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് ഞായറാഴ്ച രാവിലെയാണ് സംഭവം. ആഡംബര കാര്‍ ഓഫീസിലേക്ക് പോകുകയായിരുന്ന യുവതി സഞ്ചരിച്ച സ്‌കൂടറിലിടിച്ചശേഷം മീറ്ററുകളോളം വലിച്ചുകൊണ്ടുപോയതായി ദൃക് സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സമീപത്തെ സിസിടിവിയിലും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

Noida Woman, 24, Killed After Luxury Car Crashes Into Her Scooter, New Delhi, News, Arrested, Accidental Death, Police, Arrest, Complaint, National

സംഭവത്തില്‍ കാറിന്റെ ഡ്രൈവര്‍ അറസ്റ്റിലായിട്ടുണ്ട്. നോയിഡ 96ല്‍ ഡിവൈഡറിനു സമീപത്തു നിന്ന് സ്‌കൂടര്‍ വളക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ജാഗ്വര്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവതിയെയും വലിച്ച് മീറ്ററുകള്‍ ദൂരത്തേക്ക് കാര്‍ നീങ്ങി.

സംഭവത്തിനുശേഷം കാറിന്റെ ഡ്രൈവറായ ഹരിയാന സ്വദേശി സാമുവല്‍ ആന്‍ഡ്ര്യൂ പിസ്റ്റര്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പിന്നീട് ഇയാളെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഓടിക്കൂടിയ ആളുകളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ദീപികയുടെ സഹോദരന്റെ പരാതിയില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Keywords: Noida Woman, 24, Killed After Luxury Car Crashes Into Her Scooter, New Delhi, News, Arrested, Accidental Death, Police, Arrest, Complaint, National.

Post a Comment