Follow KVARTHA on Google news Follow Us!
ad

Arrested | 20 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യല്‍; എന്‍ഐഎ കസ്റ്റഡിയിലെടുത്ത മുഹമ്മദ് മുബാറകിന്റെ അറസ്റ്റ് രേഖപ്പെടുത്തി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,News,Arrested,NIA,Raid,Custody,Kerala,
കൊച്ചി: (www.kvartha.com) 20 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍, കഴിഞ്ഞദിവസം എന്‍ ഐ എ കസ്റ്റഡിയിലെടുത്ത മുഹമ്മദ് മുബാറകിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളത്തെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആയുധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഹമ്മദ് മുബാറകിനെ കസ്റ്റഡിയിലെടുത്തതെന്നാണ് എന്‍ഐഎ സംഘം പറയുന്നത്.

എടവനക്കാട് നിന്നാണ് മുബാറകിനെ എന്‍ഐഎ സംഘം പിടികൂടിയത്. പോപുലര്‍ ഫ്രണ്ടിന്റെ ആദ്യകാല പ്രവര്‍ത്തകനാണ് മുബാറക്കെന്നാണ് എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നിയമബിരുദധാരിയായ മുബാറക്, ഹൈകോടതിയിലാണ് പ്രാക്ടിസ് ചെയ്തിരുന്നത്. ഭാര്യയും അഭിഭാഷകയാണ്. സംഘടനയുമായി ബന്ധപ്പെട്ട ചില കേസുകള്‍ കൈകാര്യം ചെയ്തിരുന്നുവെന്നും ആരോപണമുണ്ട്.

കൂടാതെ, മുബാറക് കരാട്ടെ, കുങ്ഫു പരിശീലനവും നല്‍കുന്നുണ്ടായിരുന്നുവെന്നും അടുത്തിടെ മറ്റൊരാളുമായി ചേര്‍ന്ന് ഓര്‍ഗാനിക് വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കുന്ന യൂനിറ്റും ആരംഭിച്ചിരുന്നതായും പറയുന്നുണ്ട്. മുബാറകിന്റെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ചെ നാലു മണിക്കാണ് പത്തംഗ എന്‍ഐഎ സംഘം എത്തിയത്. അവിടെ വച്ചുതന്നെ ചോദ്യം ചെയ്തതിനു ശേഷം വീട് വിശദമായി പരിശോധിച്ചു. പരിശോധന സമയത്ത് മുബാറകിന്റെ മാതാപിതാക്കള്‍, ഭാര്യ, കുട്ടി എന്നിവരും വീട്ടില്‍ ഉണ്ടായിരുന്നു. ഒമ്പതു മണി വരെ പരിശോധന നീണ്ടു. തുടര്‍ന്ന് മുബാറകിനേയും കൂട്ടി സംഘം മടങ്ങുകയായിരുന്നു. അതേസമയം, വീട്ടില്‍ നിന്ന് പണവും മാരകായുധങ്ങളും കണ്ടെടുത്തുവെന്ന പ്രചാരണം ശരിയല്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.

NIA recorded arrest of Muhammed Mubarak who taken into custody, Kochi, News, Arrested, NIA, Raid, Custody, Kerala

Keywords: NIA recorded arrest of Muhammed Mubarak who taken into custody, Kochi, News, Arrested, NIA, Raid, Custody, Kerala.

Post a Comment