Arrested | 'ക്രിസ്മസ് ദിനത്തില്‍ കൊടും തണുപ്പില്‍ നവജാത ശിശുവിനെ വനത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു'; മാതാവ് അറസ്റ്റില്‍

 


മാഞ്ചസ്റ്റര്‍: (www.kvartha.com) ക്രിസ്മസ് ദിനത്തില്‍ കൊടും തണുപ്പില്‍ നവജാത ശിശുവിനെ വനത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞുവെന്ന കുറ്റത്തിന് മാതാവ് അറസ്റ്റില്‍. കൊടുംതണുപ്പില്‍ നവജാത ശിശുവിനെ വനത്തില്‍ തിങ്ങിനിറഞ്ഞ മരങ്ങള്‍ക്കിടയിലെ താല്‍കാലിക ഷെഡില്‍ ഉപേക്ഷിച്ച മാതാവ് അലക്‌സാന്‍ഡ്രിയ (29) എക്കേഴ്‌സലിനെ ആണ് പൊലീസ് പിടികൂടി കേസ് ചാര്‍ജ് ചെയ്തത്.

Arrested | 'ക്രിസ്മസ് ദിനത്തില്‍ കൊടും തണുപ്പില്‍ നവജാത ശിശുവിനെ വനത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു'; മാതാവ് അറസ്റ്റില്‍

സംഭവത്തെ കുറിച്ച് മാഞ്ചസ്റ്റര്‍ പൊലീസ് ചീഫ് ജോണ്‍ സ്റ്റാര്‍ പറയുന്നത്:

മയക്കുമരുന്നിന് അടിമയും ഭവനരഹിതയുമായിരുന്നു അലക്‌സാന്‍ഡ്രിയ. ക്രിസ്മസ് രാവിലാണ് ഇവര്‍ കുഞ്ഞിനു ജന്മം നല്‍കിയത്. ആ സമയത്ത് അവിടെ താപനില 18 ഡിഗ്രിയായിരുന്നു. മരങ്ങള്‍ തിങ്ങിനിറഞ്ഞിരുന്ന വനത്തില്‍ താല്‍കാലികമായി കെട്ടിയുയര്‍ത്തിയ ടെന്റിലായിരുന്നു ഇവരുടെ പ്രസവം.

തുടര്‍ന്നു കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചു സ്ഥലം വിടുകയായിരുന്നു. കുഞ്ഞിനു ജന്മം നല്‍കിയ വിവരം ആരോ പൊലീസിനെ അറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ അലക്‌സാന്‍ഡ്രിയായെ കണ്ടെത്തി ചോദ്യം ചെയ്‌തെങ്കിലും കുട്ടിയെ എവിടെ ഉപേക്ഷിച്ചു എന്നതു വ്യക്തമായി പറയുവാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. ഒടുവില്‍ ടെന്റിനെ കുറിച്ചു സൂചന നല്‍കുകയും പൊലീസ് അവിടെ ചെന്ന് പരിശോധിച്ചപ്പോള്‍ കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു.

വസ്ത്രമൊന്നുമില്ലാതെ കൊടുംതണുപ്പില്‍ കഴിഞ്ഞ കുട്ടി ശ്വാസം പോലും എടുക്കാന്‍ പ്രയാസപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞ് ഇപ്പോള്‍ അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ യുവതിക്കു താന്‍ പ്രസവിച്ചുവോ എന്നു പോലും അറിയില്ലായിരുന്നു. അത്രയും മയക്കുമരുന്നില്‍ അടിമയായിരുന്നു അവര്‍. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ കുറ്റം നിഷേധിച്ചു.

Keywords: Newborn 'doing well' after allegedly being left in tent in freezing woods, London, News, Police, Arrested, Child, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia