Follow KVARTHA on Google news Follow Us!
ad

Obituary | 5 വയസുള്ള മകനോടൊപ്പം കെട്ടിടത്തിന്റെ 7-ാം നിലയില്‍ നിന്നും ചാടിയ യുവതി മരിച്ചു; സാരമായ പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടു; 'ആത്മഹത്യ ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും പീഡനത്തില്‍ മനംനൊന്ത്'; യുവാവ് അറസ്റ്റില്‍, അമ്മയ്ക്കും സഹോദരിക്കുമെതിരെ പ്രേരണാകുറ്റത്തിന് കേസെടുത്തു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Mumbai,News,Suicide,Police,Complaint,Arrested,National,
നവി മുംബൈ: (www.kvartha.com) അഞ്ച് വയസുള്ള മകനോടൊപ്പം കെട്ടിടത്തിന്റെ ഏഴാംനിലയില്‍ നിന്ന് ചാടിയ യുവതി മരിച്ചു. മകന്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. 37 കാരിയായ ആരതി ശര്‍മയാണ് മരിച്ചത്. തിങ്കളാഴ്ച കോപാര്‍ഖൈരനെയിലാണ് ദാരുണമായ സംഭവം നടന്നത്.

ഭര്‍ത്താവിന്റെയും ഭര്‍തൃ കുടുംബത്തിന്റേയും പീഡനത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ഭര്‍ത്താവ് വിജേന്ദ്ര മല്‍ഹോത്ര(43) യെ പൊലീസ് അറസ്റ്റ് ചെയ്യുകയും, ഇയാളുടെ സഹോദരിക്കും അമ്മയ്ക്കും എതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കുകയും ചെയ്തു.

Navi Mumbai: Woman dies after jumping off building with 5-year-old son, Mumbai, News, Suicide, Police, Complaint, Arrested, National

സംഭവത്തെ കുറിച്ച് ആരതിയുടെ സഹോദരന്‍ വിശാല്‍ ശര്‍മ പറയുന്നത്:

2016 ജനുവരിയില്‍ ആണ് ആരതി ശര്‍മയും വിജേന്ദ്ര മല്‍ഹോത്രയും തമ്മിലുള്ള വിവാഹം നടന്നത്. തുടര്‍ന്ന് കോപാര്‍ഖൈറനെയില്‍ താമസം തുടങ്ങി. 2017ല്‍ ദമ്പതികള്‍ക്ക് ഒരു മകന്‍ പിറന്നു. നവി മുംബൈയിലെ എപിഎംസി മാര്‍കറ്റിലാണ് മല്‍ഹോത്ര ജോലി ചെയ്യുന്നത്.

വിവാഹം കഴിഞ്ഞ് കുറച്ച് കാലം സഹോദരി കുടുംബത്തിനൊപ്പം സന്തോഷമായി ജീവിച്ചു. പിന്നീട് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ഭര്‍ത്താവും അമ്മായിയമ്മയും സഹോദരിയും ചേര്‍ന്ന് ആരതിയെ പീഡിപ്പിക്കാന്‍ തുടങ്ങി. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വരെ പീഡനം പതിവായി. അവളെ സന്ദര്‍ശിക്കാനോ ഫോണില്‍ സംസാരിക്കാനോ ഭര്‍തൃവീട്ടുകാര്‍ ഞങ്ങളെ അനുവദിച്ചില്ല.

2021-ല്‍ ആരതി ആത്മഹത്യ ചെയ്യാനായി കെട്ടിടത്തിന്റെ ടെറസില്‍ കയറിയിരുന്നു. ഇതുകണ്ട് അവളുടെ ഭര്‍ത്താവ് അതില്‍ നിന്നും പിന്തിരിപ്പിച്ചു. ഈ ദീപാവലിയില്‍ ഞങ്ങള്‍ സഹോദരിയെയും മകനെയും കാണാന്‍ അവളുടെ വീട്ടില്‍ പോയപ്പോള്‍ ഞങ്ങള്‍ കൊണ്ടുപോയ പലഹാരങ്ങളും സമ്മാനങ്ങളും സ്വീകരിക്കാന്‍ അവര്‍ തയാറായില്ല. സഹോദരിയെ കാണാനും അനുവദിച്ചില്ല.

ഡിസംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 12.27നാണ് മകനൊപ്പം ആരതി ടെറസില്‍ നിന്ന് ചാടിയെന്ന് പറഞ്ഞ് വിജേന്ദ്രയുടെ ഫോണ്‍ കോള്‍ വന്നത്. വീട്ടുകാര്‍ ഉടന്‍ തന്നെ അവരെ കോപാര്‍ഖൈറാനിലെ സ്‌നേഹദീപ് ഹോസ്പിറ്റലില്‍ എത്തിച്ചു. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും ആരതി മരിച്ചിരുന്നു. കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഞങ്ങള്‍ ടെറസിലേക്ക് പോയി, അവിടെ നിന്ന് ചാടി, എന്നാണ് കുട്ടി പൊലീസിനോടും കുടുംബാംഗങ്ങളോടും പറഞ്ഞത്. അവന്റെ മുഖത്തും കൈകളിലും കാലുകളിലും മുറിവുകളുണ്ട്.

സംഭവത്തില്‍ മല്‍ഹോത്ര, അമ്മ കിരണ്‍, സഹോദരി അഞ്ജലി എന്നിവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 306 (ആത്മഹത്യ പ്രേരണ), 498 എ (ഒരു സ്ത്രീയെ ക്രൂരതയ്ക്ക് വിധേയമാക്കിയ ഭര്‍ത്താവോ ബന്ധുവോ), 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരം പൊലീസ് കേസെടുത്തു.

കഴിഞ്ഞ ആറുവര്‍ഷമായി ഭര്‍തൃവീട്ടിലെ പീഡനം തുടരുകയായിരുന്നു. ഡിസംബര്‍ അഞ്ചിന്, ചണ തിളപ്പിക്കുന്നതുമായി ബന്ധപ്പെട്ട വഴക്കാണ് മരണത്തിലേക്ക് അവളെ പ്രേരിപ്പിച്ചത്.

ഭര്‍തൃ മാതാവിനും സഹോദരിക്കുമെതിരെ കേസെടുക്കുകയും ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി കോപാര്‍ഖൈറനെ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അജയ് ഭോസാലെ പറഞ്ഞു.

Keywords: Navi Mumbai: Woman dies after jumping off building with 5-year-old son, Mumbai, News, Suicide, Police, Complaint, Arrested, National.

Post a Comment