Arrested | നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും ലാപ്ടോപ് കവര്‍ന്നുവെന്ന പരാതിയില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍
Dec 24, 2022, 22:07 IST
കണ്ണൂര്‍: (www.kvartha.com) താളിക്കാവില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സൂപര്‍ വൈസിങ് ഓഫിസ് മുറിയില്‍ നിന്നും ലാപ് ടോപും മൊബൈല്‍ ചാര്‍ജറും കവര്‍ന്നുവെന്ന കേസിലെ പ്രതി അറസ്റ്റില്‍. തമിഴ്നാട് സേലം സ്വദേശി പീറ്ററിനെയാ(49)ണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ 21ന് രാവിലെ പത്തരയ്ക്കാണ് മോഷണം നടന്നത്.
സൂപര്‍ വൈസറായ മലപ്പുറം സ്വദേശി സി പി ശര്‍ഹാന്റെ പരാതിലാണ് പൊലീസ് കേസെടുത്തത്. ശര്‍ഹാനും മറ്റു ജോലിക്കാരും പത്തരയോടെ അടുത്തുള്ള കടയില്‍ ചായകുടിക്കാന്‍ പോയതായിരുന്നു. പതിനൊന്നുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് നാല്‍പതിനായിരം രൂപ വിലയുള്ള ലാപ് ടോപും മൊബൈല്‍ ചാര്‍ജറും മോഷണം പോയ വിവരമറിയുന്നത്.
ശര്‍ഹാന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി പിടിയിലായത്. നിരവധി മോഷണ കേസിലെ പ്രതിയാണ് പീറ്ററെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Keywords: Native of Tamil Nadu arrested on complaint of stealing laptop from under construction building, Kannur, News, Local News, Laptop, Theft, Police, Arrested, Complaint, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.