ഗ്യാങ്‌ടോക്: (www.kvartha.com) സികിമില്‍ സൈനിക വാഹനം മറിഞ്ഞ് മരിച്ചവരില്‍ പാലക്കാട് സ്വദേശിയും. മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. 221 കരസേന റെജിമെന്റില്‍ നായക് ആയി സേവനം ചെയ്യുകയായിരുന്നു.
അപകടത്തില്‍ ആകെ 16 സൈനികരാണ് മരിച്ചത്. സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. ഇന്‍ഡ്യ- ചൈന അതിര്‍ത്തി നിയന്ത്രണരേഖയ്ക്ക് സമീപമായിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെ ചടെനില്‍ നിന്നു താങ്ങുവിലേക്കു പുറപ്പെട്ട മൂന്നു സൈനിക വാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപോര്‍ട്.
Keywords: Native of Palakkad among those who died when an army vehicle overturned in Sikkim, Accidental Death, Soldiers, Killed, Malayalee, Palakkad, National, News.