മനാമ: (www.kvartha.com) ബഹ്‌റൈനില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. ചെങ്ങന്നൂര്‍ ചെറിനാട് തൈവിളയില്‍ രാജപ്പന്റെ മകന്‍ രാജീവ് (30) ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് കുഴഞ്ഞുവീണത്. സല്‍മാനിയ മെഡികല്‍ കോംപ്ലക്‌സില്‍ വെന്റിലേറ്ററില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.
ബഹ്‌റൈനില്‍ മെയിന്റനന്‍സ് സൂപര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. അമ്മയും ഭാര്യയും ഒന്നര വയസുള്ള കുട്ടിയും ബഹ്‌റൈനില്‍ ഒപ്പമുണ്ടായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.
Keywords: Native of Alappuzha, undergoing treatment after collapsing in Bahrain 4 days ago, died, Manama, Bahrain, News, Treatment, Hospital, Dead, Malayalee, Gulf, World.