Follow KVARTHA on Google news Follow Us!
ad

NH Works | ദേശീയപാത വികസനം: റോഡ് മുറിച്ച് കടക്കാന്‍ സംവിധാനമില്ല; മലപ്പുറം ജില്ലയിലെ പ്രവൃത്തികള്‍ അശാസ്ത്രീയമെന്ന് ആക്ഷേപം; എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് നിവേദനം

National highway development: Allegation that works in Malappuram district are unscientific, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മലപ്പുറം: (www.kvartha.com) ദേശീയപാത വികസന പ്രവൃത്തികള്‍ അശാസ്ത്രീയ രീതിയിലാണ് മലപ്പുറം ജില്ലയിലെ പല ഭാഗത്തും നടന്ന് വരുന്നതെന്ന് ആക്ഷേപം. മിക്ക സ്ഥലങ്ങളിലും ജനങ്ങളെ രണ്ടായി വിഭജിച്ച് കൊണ്ടാണ് പ്രവൃത്തികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. പല ഭാഗത്തും ആവശ്യമായ ക്രോസിങ്ങുകളോ മുറിച്ചു കടക്കാനുള്ള സൗകര്യങ്ങളോ ഇല്ല.
                  
Latest-News, Kerala, Malappuram, Top-Headlines, Road, Allegation, National Highway Development, National highway development: Allegation that works in Malappuram district are unscientific.

ഇതോടെ വളരെ പ്രയാസമാണ് ജനങ്ങള്‍ ഭാവിയില്‍ നേരിടേണ്ടി വരിക. ഈ സാഹചര്യം ഒഴിവാക്കുന്നതിനായി ഇപ്പോള്‍ നടക്കുന്ന പ്രവൃത്തികള്‍ വിലയിരുത്തുന്നതിനായി ടെക്‌നികല്‍ എക്‌സ്‌പേര്‍ട് കമിറ്റിയെ നിയോഗിച്ച് അവരുടെ പഠന പ്രകാരം പദ്ധതികളിലില്‍ മാറ്റം വരുത്തി ദേശീയപാത വികസന പ്രവൃത്തികള്‍ ജനസൗഹൃദമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.

ഇക്കാര്യം നാഷനല്‍ ഹൈവേ അതോറിറ്റിയുടെയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി ആര്‍ എസ് പി മലപ്പുറം ജില്ലാ കമിറ്റി എന്‍കെ പ്രേമചന്ദ്രന്‍ എംപി ക്ക് നിവേദനം നല്‍കി. വിഷയം കേരളത്തിലെ മറ്റു പാര്‍ലമെന്റ് അംഗങ്ങളുമായി ചര്‍ച ചെയ്ത് പാര്‍ലമെന്റില്‍ ഉന്നയിക്കാമെന്നും മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താമെന്നും എംപി ഉറപ്പ് നല്‍കി. ആര്‍ എസ് പി ജില്ലാ കമിറ്റി ഇതേ ആവശ്യം ഉന്നയിച്ച് മലപ്പുറം ജില്ലയില്‍ നിന്നുള്ള എംപിമാര്‍ക്കും നിവേദനം നല്‍കും. ജില്ലാ സെക്രടറി അഡ്വ. എകെ ഷിബു, സംസ്ഥാന കമിറ്റി അംഗം വെന്നിയൂര്‍ മുഹമ്മദ് കുട്ടി, തിരുരങ്ങാടി മണ്ഡലം സെക്രടറി സുരേന്ദ്രന്‍ പട്ടാളത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Malappuram, Top-Headlines, Road, Allegation, National Highway Development, National highway development: Allegation that works in Malappuram district are unscientific.
< !- START disable copy paste -->

Post a Comment