ഫ്‌ലോറിഡ: (www.kvartha.com) ആര്‍ടിമിസിന്റെ ആദ്യ പരീക്ഷണ ദൗത്യത്തിനുശേഷം ഓറിയണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി. പസിഫിക് മെക്‌സികോ കടലില്‍ ഗ്വാദലൂപ് ദ്വീപിന് സമീപം കടലില്‍ ഇറങ്ങിയ പേടകം, കാത്തുനിന്ന യുഎസ് നാവികസേന കപ്പല്‍ വീണ്ടെടുത്തു. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള നാസയുടെ സ്വപ്നപദ്ധതിയായ ആര്‍ടിമിസിന്റെ ആദ്യ പരീക്ഷണ ദൗത്യമാണിത്.
കടല്‍ പ്രക്ഷുബ്ധമായിരുന്നതിനാല്‍ ആദ്യം ലക്ഷ്യമിട്ടതിലും 482 കിലോമീറ്റര്‍ മാറിയാണ് പേടകം പതിച്ചത്. ശബ്ദത്തിന്റെ 32 ഇരട്ടി വേഗത്തില്‍ 2760 ഡിഗ്രി സെല്‍ഷ്യസ് ചൂട് അതിജീവിച്ചാണ് പേടകം പാരച്യൂടുകളുടെ സഹായത്തോടെ ഇറങ്ങിയത്.
കെനഡി സ്‌പേസ് സെന്ററിലെത്തിച്ച് പേടകത്തിന് കേടുപാടുണ്ടോയെന്ന് പരിശോധിക്കും. നവംബര്‍ 16നാണ് ഓറിയണ്‍ വിക്ഷേപിച്ചത്. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങി അരനൂറ്റാണ്ടിനുശേഷം ചന്ദ്രനിലെത്തുന്ന ആദ്യ പേടകമാണ് ഓറിയണ്‍. സംവേദനങ്ങള്‍ അറിയാവുന്ന മൂന്ന് ബൊമ്മകളും ഇതില്‍ ഘടിപ്പിച്ചിരുന്നു. 25 ദിവസം കൊണ്ട് 22.5 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് പേടകം വിജയകരമായി തിരിച്ചെത്തിയത്.
2024 ല്‍ നാല് ബഹിരാകാശ സഞ്ചാരികളുമായി ഓറിയണ്‍ ചന്ദ്രന് ചുറ്റും സഞ്ചരിക്കും. ഇതിന് പിന്നാലെ 2025 ല്‍ രണ്ട് യാത്രികരുമായി ചന്ദ്രനില്‍ ഇറങ്ങാനാണ് ലക്ഷ്യമിടുന്നത്.
Keywords: News,World,international,USA,Top-Headlines,Trending,Technology, NASA Artemis 1 Orion spacecraft returns to Earth: Top facts of the journey around the Moon