Follow KVARTHA on Google news Follow Us!
ad

MV Govindan | ബഫർ സോൺ സമരത്തിനിടെ വനം വകുപ്പിന്റെ ബോർഡ് നശിപ്പിച്ചത് സാമൂഹ്യ വിരുദ്ധരെന്ന് എംവി ഗോവിന്ദൻ

MV Govindan's Reaction On Buffer Zone Issue #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com) ബഫർ സോൺ വിഷയത്തിൽ വനം വകുപ്പിന്റെ ബോർഡ് നശിപ്പിച്ചത് സാമൂഹ്യ വിരുദ്ധരാണെന്ന് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
               
MV Govindan's Reaction On Buffer Zone Issue, News,Top-Headlines, Kerala, Kannur, Latest-News, MV-Govindan, Press-Club,Government.

ബഫർ സോൺ വിഷയത്തിൽ സമരം ചെയ്യാൻ ആർക്കും അവകാശമുണ്ട്. എന്നാൽ അക്രമ സമരത്തിലേക്ക് നീങ്ങുന്നതിനെതിരെ എതിർക്കേണ്ടതുണ്ട്. ബഫർ സോൺ വിഷയത്തിൽ സർകാർ നിലപാട് വളരെ വ്യക്തമായി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

ജനങ്ങളെ ദ്രോഹിക്കുന്ന ഒരു പദ്ധതിയെയും സിപിഎം അനുകൂലിക്കുന്നില്ല. സർകാർ നിലപാടും പാർടിയുടേതും ഒന്നു തന്നെയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്ത് ബഫർ സോൺ ആശങ്ക ശക്തമാകുന്നതിനിടെയാണ് എംവി ഗോവിന്ദന്റെ പ്രതികരണം.

Keywords: MV Govindan's Reaction On Buffer Zone Issue, News,Top-Headlines, Kerala, Kannur, Latest-News, MV-Govindan, Press-Club,Government.

Post a Comment