Follow KVARTHA on Google news Follow Us!
ad

Twitter Bedrooms | ട്വിറ്റര്‍ ആസ്ഥാനത്തെ കിടപ്പുമുറികളെ കുറിച്ച് അന്വേഷണത്തിന് ഉത്തരവ്; പൊട്ടിത്തെറിച്ച് ഇലോണ്‍ മസ്‌ക്; ജോലി ചെയ്ത് ക്ഷീണിച്ച ജീവനക്കാര്‍ക്ക് കിടക്കകള്‍ നല്‍കിയതിന് കംപനിയെ അന്യായമായി ആക്രമിക്കുന്നുവെന്ന് രൂക്ഷവിമര്‍ശനം

Musk Spars With San Francisco Over Probe of Bedrooms at Twitter#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

സന്‍ഫ്രാന്‍സിസ്‌കോ: (www.kvartha.com) ട്വിറ്റര്‍ ആസ്ഥാനത്ത് കിടപ്പുമുറികള്‍ സജ്ജീകരിക്കുന്നുവെന്ന വാര്‍ത്തയില്‍ സന്‍ഫ്രാന്‍സിസ്‌കോ നഗര അധികൃതര്‍ അന്വേഷണം ആരംഭിച്ചുവെന്ന റിപോര്‍ട് പുറത്ത് വന്നിരുന്നു. 
ഇപ്പോഴിതാ ഈ അന്വേഷണത്തിന്റെ പേരില്‍ സന്‍ഫ്രാന്‍സിസ്‌കോ മേയര്‍ ലന്‍ഡന്‍ ബ്രീഡിനെ ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് രൂക്ഷമായി വിമര്‍ശിക്കുകയാണ്. 

ജോലി ചെയ്ത് ക്ഷീണിച്ച ജീവനക്കാര്‍ക്ക് കിടക്കകള്‍ നല്‍കിയതിന് കംപനിയെ അന്യായമായി ആക്രമിക്കുന്നുവെന്നാണ് ഇലോണ്‍ മസ്‌ക് പറയുന്നത്. ട്വിറ്റര്‍ ഓഫീസിലെ നിരവധി കോണ്‍ഫറന്‍സ് റൂമുകളെ താല്‍ക്കാലിക കിടപ്പുമുറികളാക്കി മാറ്റുന്നുവെന്ന വാര്‍ത്തയാണ് അടുത്തിടെ പുറത്ത് വന്നത്. ബെഡ്സൈഡ് ടേബിളുകള്‍, കസേരകള്‍ എന്നിവ പോലുള്ള ഫര്‍നിചറുകളാല്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് വാര്‍ത്ത പറയുന്നു. 

ഒക്ടോബര്‍ അവസാനത്തില്‍ 44 ബില്യന്‍ ഡോളര്‍ നല്‍കി ട്വിറ്റര്‍ കംപനി മസ്‌ക് ഏറ്റെടുക്കുകയും ഏകദേശം 3,700 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിനാല്‍ തന്നെ ഇപ്പോള്‍ കൂടുതല്‍ കോണ്‍ഫറന്‍സ് റൂമുകള്‍ ആവശ്യമില്ലെന്ന നയത്തിലാണ് മസ്‌ക് എന്നാണ് വിവരം. മാത്രമല്ല, അതിന്റെ പകുതിയോളം തൊഴിലാളികള്‍ രാവും പകലും പണിയെടുക്കണമെന്ന നിര്‍ദേശം മസ്‌ക് നല്‍കിയെന്നാണ് വിവരം. ഇതിന്റെ ഭാഗം കൂടിയാണ് ബെഡ് റൂം പ്ലാന്‍. 

News,World,international,Technology,Twitter,Criticism,Job,Labours,Business Man,Top-Headlines, Musk Spars With San Francisco Over Probe of Bedrooms at Twitter


കിടപ്പുമുറികളെക്കുറിച്ചുള്ള പരാതിയെത്തുടര്‍ന്ന് ട്വിറ്റര്‍ ആസ്ഥാനത്ത് ഒരു സൈറ്റ് പരിശോധന നടത്തുമെന്ന് സന്‍ഫ്രാന്‍സിസ്‌കോ നഗരത്തിലെ കെട്ടിട പരിശോധന വകുപ്പിന്റെ വക്താവ് ക്രോണികിളിനോട് പറഞ്ഞു. ഇത്തരത്തില്‍ ഒരു ക്രമീകരണം കെട്ടിട നിയമത്തിന്റെ ലംഘനമാകാം എന്നാണ് അധികൃതര്‍ പറയുന്നത്.

ഒരു ട്വീറ്റില്‍ സാന്‍ ഫ്രാന്‍സിസ്‌കോ കളിസ്ഥലത്ത് അബദ്ധവശാല്‍ ഫെന്റനൈല്‍ കഴിച്ചുവെന്നാരോപിച്ച് ഒരു കുഞ്ഞിന്റെ മരണത്തെക്കുറിച്ചുള്ള സമീപകാല റിപോര്‍ടിന്റെ ലിങ്ക് മസ്‌ക് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങളിലാണ് നടപടി വേണ്ടെതെന്നും കംപനിയുടെ മുകളില്‍ കുതിര കയറരുതെന്നുമാണ് മസ്‌ക് പറയുന്നത്.

Keywords: News,World,international,Technology,Twitter,Criticism,Job,Labours,Business Man,Top-Headlines, Musk Spars With San Francisco Over Probe of Bedrooms at Twitter

Post a Comment