മൂന്നാര്‍: (www.kvartha.com) ഉത്സവം കൂടാന്‍ നാട്ടിലെത്തിയ യുവാവിന് വെട്ടേറ്റു. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അയല്‍വാസി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ രാജയ്ക്കാണ് അയല്‍വാസി പി വിവേകിന്റെ വെട്ടേറ്റ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്.
ദേവികുളം പൊലീസ് പറയുന്നത്: എസ്റ്റേറ്റ് സ്വദേശിയായ രാജ എറണാകുളത്തെ ഓടോ റിക്ഷാ ഡ്രൈവറാണ്. ഇയാള്‍ കഴിഞ്ഞ ദിവസമാണ് അമ്പളത്തിലെ ഉത്സവത്തിനായി വീട്ടിലെത്തിയത്. ബന്ധുവിന്റെ വീട്ടില്‍ രാജ നില്‍ക്കുമ്പോള്‍ വിവേക് വാക്കത്തിയുമായെത്തി വെട്ടുകയായിരുന്നെന്ന് ദ്യക്സാക്ഷികള്‍ പറഞ്ഞു. അന്ന് പകല്‍ നേരത്ത് ഇരുവരും തമ്മില്‍ തകര്‍ത്തിലേര്‍പെട്ടിരുന്നു. ഇതാകും കാരണമെന്ന് കരുതുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രാജയെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതി വിവേക് ഒളിവിലാണ്. പൊലീസിന്റെ നേത്യത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്റ്റേറ്റില്‍ താമസിക്കുന്ന കാലത്ത് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കവും തുടര്‍ന്ന് അടിപിടിയും പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പ്രശ്നങ്ങള്‍ തുടര്‍ന്നതോടെയാണ് രാജയെ വീട്ടുകാര്‍ എറണാകുളത്തേക്ക് പറഞ്ഞ് വിട്ടത്.
എറണാകുളത്ത് ഓടോ റിക്ഷാ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന രാജ, നാട്ടിലെ ഉത്സവം കൂടാനായി എത്തിയപ്പോള്‍, ഇയാളുടെ തിരിച്ചുവരവ് കാത്ത് നിന്ന വിവേക് തക്കം നോക്കി ആക്രമിക്കുകയായിരുന്നു എന്ന് കരുതുന്നു. വിവേകിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Keywords: News,Kerala,Munnar,Local-News,Crime,attack,Assault,Police,Accused, Munnar: Man seriously injured in attack by neighbor