Follow KVARTHA on Google news Follow Us!
ad

Arrested | '3 ഭാര്യമാര്‍, 4-ാമത് ഒരു വിവാഹം സാധ്യമല്ല; ഒടുവില്‍ യുവാവ് കാമുകിയെ കൊലപ്പെടുത്തി പുഴയില്‍ തള്ളി'; കേസില്‍ നിര്‍ണായകമായത് ബ്രാന്‍ഡഡ് ചെരുപ്പും, ജിം ബോഡിയും

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Mumbai,News,Murder case,Arrested,Police,National,
മുംബൈ: (www.kvartha.com) മൂന്ന് ഭാര്യയുള്ളയാള്‍ കാമുകിയെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയെന്ന കേസിന്റെ ചുരുളഴിക്കാന്‍ ക്രൈംബ്രാഞ്ചിനെ സഹായിച്ചത് മൃതദേഹത്തില്‍ കാണപ്പെട്ട ബ്രാന്‍ഡഡ് ചെരുപ്പ്. മുംബൈയിലെ കോപര്‍ഖൈരാനെ സ്വദേശി ഉര്‍വശി വൈഷ്ണവിനെ (27) കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതിയെ കണ്ടെത്താന്‍ ചെരുപ്പ് തുമ്പായത്.

സംഭവത്തില്‍ അറസ്റ്റിലായ കാമുകനും ജിം ട്രെയിനറുമായ റിയാസ് ഖാനും (35) ഇയാളുടെ സഹായിയായ ഇമ്രാന്‍ ശെയിഖും (26) നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇരുവരും ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ തള്ളിയതെന്ന് പൊലീസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ ധമാനി ഗ്രാമത്തില്‍ മതേരന്‍ മലനിരകള്‍ക്ക് സമീപമായുള്ള ഗദി നദിയില്‍ നിന്നായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ഡിസംബര്‍ 14ന് കേസ് രെജിസ്റ്റര്‍ ചെയ്തു. യുവതിയെയും പ്രതികളെയും തിരിച്ചറിയാന്‍ പൊലീസ് ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ കണ്ട ചെരുപ്പാണ് യുവതിയെ തിരിച്ചറിയാനും പ്രതിയിലേക്കെത്താനും ഉദ്യോഗസ്ഥരെ സഹായിച്ചത്. ചെരുപ്പ് കണ്ടെത്തിയതിന് പിന്നാലെ നവി മുംബൈയിലെ എല്ലാ ചെരുപ്പ് കടകളിലും ഉദ്യോഗസ്ഥര്‍ ഒരാഴ്ചയോളം കയറിയിറങ്ങി, യുവതിയെക്കുറിച്ച് അന്വേഷിച്ചു, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു, എന്നാല്‍ ഒരു തുമ്പും കണ്ടെത്താനായിരുന്നില്ല.

Mumbai Crime: Victim’s sandal helps cops crack tough murder case, Mumbai, News, Murder case, Arrested, Police, National

അന്വേഷണം തുടരുന്നതിനിടെയാണ് വശി എന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ യുവതിയെ തിരിച്ചറിയുന്നത്. ഇവരോടൊപ്പം നല്ല ശരീരഘടയുള്ള ഒരു പുരുഷനും ഉണ്ടായിരുന്നു. ഇത് ഒരു ബോഡി ബില്‍ഡര്‍ ആയേക്കാമെന്ന നിഗമനത്തിലെത്തിയ ഉദ്യോഗസ്ഥര്‍ വശിയിലെയും കോപര്‍ഖൈരാനെയിലെയും ജിമുകളില്‍ അന്വേഷണം നടത്താന്‍ ആരംഭിച്ചു. ഇതോടെയാണ് കോപര്‍ഖൈരാനെയിലുള്ള ജിമിലെ ട്രെയിനറായ റിയാസ് ഖാനെ പൊലീസ് പിടികൂടുന്നത്.

Mumbai Crime: Victim’s sandal helps cops crack tough murder case, Mumbai, News, Murder case, Arrested, Police, National

ഡിസംബര്‍ 17നാണ് മുംബൈയിലെ ഡിയോനറില്‍ നിന്ന് ഇയാള്‍ അറസ്റ്റിലാവുന്നത്. ഉര്‍വശിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് റിയാസ് ഖാന്‍ പൊലീസിന് മൊഴി നല്‍കി. ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തിടെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് ഉര്‍വശി നിരന്തരം നിര്‍ബന്ധിച്ചിരുന്നു. ഇതാണ് കൊല ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി. മൂന്ന് ഭാര്യമാരുള്ളതിനാല്‍ ഉര്‍വശിയെക്കൂടി വിവാഹം കഴിക്കാന്‍ ഇയാള്‍ തയാറല്ലായിരുന്നു.

Mumbai Crime: Victim’s sandal helps cops crack tough murder case, Mumbai, News, Murder case, Arrested, Police, National

യുവതിയുടെ മൃതദേഹം നദിയില്‍ തള്ളാന്‍ റിയാസിനെ സഹായിച്ച ഇമ്രാന്‍ ശെയിഖും കുറ്റം സമ്മതിച്ചു. ഗോവന്ദി സ്വദേശിയായ ഇയാള്‍ കൊറിയര്‍ വിതരണക്കാരനാണ്.

Keywords: Mumbai Crime: Victim’s sandal helps cops crack tough murder case, Mumbai, News, Murder case, Arrested, Police, National.

Post a Comment