Follow KVARTHA on Google news Follow Us!
ad

Warning | മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140 അടിയിലെത്തി; മുന്നറിയിപ്പ് നല്‍കി തമിഴ് നാട്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thodupuzha,News,Mullaperiyar Dam,Warning,Rain,Trending,Kerala,
തൊടുപുഴ: (www.kvartha.com) മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140 അടിയിലെത്തി. ഡാം തുറക്കുന്നതിനു മുന്നോടിയായുള്ള ആദ്യ മുന്നറിയിപ്പ് തമിഴ്‌നാട് നല്‍കി. നവംബര്‍ ഒമ്പതിനും തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

139 അടിയിലെത്തിയപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചതിനാലാണ് ജലനിരപ്പ് ഉയര്‍ന്നത്. 142 അടിയെത്തിയാല്‍ ഡാം തുറക്കേണ്ടിവരും. സെപ്റ്റംബറില്‍ കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷടറുകള്‍ തുറന്നിരുന്നു. മൂന്നു ഷടറുകള്‍ 30 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്.

Mullaperiyar Dam: Tamilnadu Gives second warning, Thodupuzha, News, Mullaperiyar Dam, Warning, Rain, Trending, Kerala

അതേസമയം, വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: Mullaperiyar Dam: Tamilnadu Gives second warning, Thodupuzha, News, Mullaperiyar Dam, Warning, Rain, Trending, Kerala.

Post a Comment