Follow KVARTHA on Google news Follow Us!
ad

Controversy | വിവാദങ്ങളിൽ മുങ്ങി മുജാഹിദ് സമ്മേളനം; ബിജെപി ബാന്ധവം ചർച്ചയാക്കി സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ; വേദിയിൽ നിർത്തിപ്പൊരിച്ച് ജോൺ ബ്രിടാസും ബിനോയ് വിശ്വവും പി രാജീവും അടക്കമുള്ള നേതാക്കൾ

Mujahid conference and controversies, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) കോ​ഴി​ക്കോ​ട് സ്വ​പ്‌​ന ന​ഗ​രി​യി​ല്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനം വിവാദങ്ങൾ കൊണ്ട് ശ്രദ്ധേയമായി. മുജാഹിദ് നേതാക്കൾക്ക് ബിജെപിയോട് മൃദു സമീപനമാണെന്ന ആരോപണം സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. സമ്മേളനത്തിലെ വിവിധ പരിപാടികളിലെ ബിജെപി നേതാക്കളുടെ സാന്നിധ്യവും ഇവർ ചർചയാക്കി. സമ്മേളനത്തിൽ പങ്കെടുത്ത ഇടതുപക്ഷത്തെയും കോൺഗ്രസിലെയും അടക്കമുള്ള നേതാക്കൾ ബിജെപിക്കെതിരെ ശക്തമായി പ്രതികരിക്കുകയും മുജാഹിദ് നേതാക്കൾക്കെതിരെ പരോക്ഷ വിമർശനം ഉയർത്തുകയും ചെയ്തു.
   
Latest-News, Kerala, Kozhikode, Top-Headlines, Video, Social-Media, Controversy, Political-News, Politics, Conference, Mujahid conference and controversies.

സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ കെഎ​ൻഎം സെ​ക്രടറി എഐ അ​ബ്ദു​ല്‍ മ​ജീ​ദ് സ്വ​ലാ​ഹി ജ​നം ടിവിക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ വിവാദമായിരുന്നു. ബിജെപി സ​ർകാ​റി​നോ​ടും സംഘ്പ​രി​വാ​റി​നോ​ടും അ​ഭി​മു​ഖ​ത്തി​ൽ സ്വ​ലാ​ഹി മൃ​ദു​സ​മീ​പ​നം പു​ല​ർ​ത്തി​യ​താ​യി വ്യാ​പ​ക വി​മ​ർ​ശ​നം ഉയ​ർ​ന്നി​രു​ന്നു. എന്നാൽ ജനം ടിവിയോട്​ പറഞ്ഞത്​ കെഎൻഎമിന്‍റെ തന്നെയാണെന്നായിരുന്നു നേതാക്കളുടെ അഭിപ്രായം. വ​സ്തു​ത​ക​ൾ ത​ന്നെ​യാ​ണ്​ അ​ദ്ദേ​ഹം പ​റ​ഞ്ഞ​തെ​ന്ന്​ ടിപി. അ​ബ്​​ദു​ല്ല​ക്കോ​യ മ​ദ​നി വിശ​ദീ​ക​രി​ച്ചു.

മുഖ്യാതിഥിയായി പ​ങ്കെടുത്ത ഗോവ ഗവർണർ അഡ്വ. പിഎസ്​ ശ്രീധരൻപിള്ളയുടെ പ്രഭാഷണത്തോടെയായിരുന്നു നാലുദിവസം നീളുന്ന സമ്മേളനത്തിന്​ വ്യാഴാഴ്ച തുടക്കമായത്​. മുജാഹിദ്​ സമ്മേളനത്തിൽ തന്നെ ക്ഷണിച്ചത്​ ബഹുമതിയായി കാണുന്നുവെന്ന്​ പറഞ്ഞ അദ്ദേഹം ഗവർണറായ ശേഷം ആദ്യമായാണ്​ മുസ്​ലിം സഹോദരങ്ങളുടെ ഒരു സമ്മേളനത്തിൽ പ​​ങ്കെടുക്കുന്നതെന്നും ​അത്​ മുജാഹിദ്​ പ്രസ്ഥാനത്തിന്‍റെതായതിൽ വലിയ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു​. ആർഎസ്​എസിന്‍റെ നാഗ്​പുർ കാര്യാലയത്തിൽ മുഹമ്മദ്​ യൂസുഫ്​ സന്ദർശിച്ചപ്പോൾ അവിടെ അദ്ദേഹത്തിന്​ പ്രാർഥിക്കാൻ അവസരം ഒരുക്കിയിട്ടുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു.

എല്ലാ മുസ്ലിം സംഘടനകളുടേയും പരിപാടിയിൽ താൻ പങ്കെടുക്കാറുണ്ടെന്നും മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തത് വിവാദമാക്കിയതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു. ശേഷം പ്രസംഗിച്ച സിപിഐ നേതാവ് ബിനോയി വിശ്വം രൂക്ഷ വിമർശനമാണ് ശ്രീധരൻ പിള്ളയ്ക്കെതിരേ ഉയർത്തിയത്. 'രാഷ്ട്രത്തിന്റെ മതം, രാഷ്ട്രത്തിന്റെ ഭാഷ, രാഷ്ട്രത്തിന്റെ സംസ്കാരം, അത് അംഗീകരിച്ചുകൊണ്ട് ജീവിച്ചാൽ ന്യൂനപക്ഷങ്ങൾക്ക് ഇവിടെ പൗരന്മാരായി ജീവിക്കാം. അല്ലാത്തപക്ഷം വോടവകാശം പോലും ഇല്ലാതെ വിദേശികളെ പോലെ അവർക്ക് വേണമെങ്കിൽ ഇവിടെ കഴിഞ്ഞുകൂടാം എന്നാണ് ഗുരുജി ഗോൾവാർക്കർ പറഞ്ഞത്. ഇവിടെ എന്താണ് നിലപാട്. ശ്രീധരൻ പിള്ള പറയുന്ന മധുരമുള്ള വാക്കുകൾക്ക് ഈ നിലപാടിന് മുമ്പിൽഎന്താണ് പ്രസക്തി എന്ന് വ്യക്തമാക്കണം', പിഎസ് ശ്രീധരൻപിള്ള വേദിയിലിരിക്കെ ബിനോയി വിശ്വം പറഞ്ഞു.

സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിടാസും സമ്മേളന വേദിയിൽ ബിജെപിക്കെതിരെ ശക്തമായി രംഗത്തെത്തി. 'ആർഎസ്എസുമായുള്ള സംവാദം കൊണ്ട് അവരുടെ തനതായ സംസ്കാരത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന് മുജാഹിദിന്റെ നേതാക്കൾ വിചാരിക്കുന്നുണ്ടോ? ഉണ്ടോ, ഉണ്ടോ, ഉണ്ടോ? ഇല്ല. എന്താ ഉറക്കെ പറയാൻ ഒരു മടി പോലെ, പറയണം. നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടണമെന്നൊന്നും ഞാൻ പറയില്ല. എന്നാൽ അവരെ ഉൾക്കൊള്ളാൻ നിങ്ങൾ കാണിക്കുന്ന താത്പര്യം, നിങ്ങളെ ഉൾക്കാൻ അവർ കാണിക്കുമോ എന്ന ചോദ്യം അവരോട് നിങ്ങൾ ചോദിക്കണം', ജോണ്‍ ബ്രിടാസ് പറഞ്ഞു. സദസിൽ നിന്ന് വൻ കയ്യടികളാണ് ബ്രിടാസിന്റെ വാക്കുകൾക്ക് ലഭിച്ചത്. ശ്രീധരൻപിള്ളയെയും കേന്ദ്രമന്ത്രി വി. മുരളീധരനെയും ക്ഷണിച്ചതിൽ മുജാഹിദ് പ്രവർത്തകരിലുള്ള അമർഷവും പ്രതിഷേധവും പ്രകടമാക്കുന്നതായിരുന്നു ബ്രിടാസിന്റെ പ്രസംഗത്തോടുള്ള സദസിന്റെ പ്രതികരണമെന്ന് വാദങ്ങളും ഉയർന്നു.


ഭരണഘടനാ നിര്‍മാണവേളയില്‍ ചര്‍ചയില്‍ തീര്‍പ്പാക്കിയ വിഷയങ്ങളാണ് ബി ജെ പി ഉയര്‍ത്തിക്കാട്ടുന്നതെന്ന് മന്ത്രി പി രാജീവും പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന വിഷയം ഭരണഘടന രൂപീകരിക്കുന്ന സമയത്ത് നിരസിക്കപ്പെട്ടതാണ്. എന്നാല്‍ ബി ജെ പി ഈ വിഷയം വീണ്ടും ഉന്നയിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചിലരൊക്കെ കയറിവന്ന് നല്ല ഗിരിപ്രഭാഷണം നടത്തുമ്പോൾ അതിനകത്ത് ഒളിഞ്ഞിരിക്കുന്ന ഫാസിസ്റ്റ് വിപത്തിനെയും വേരിനെയും തിരിച്ചറിയണമെന്നും എല്ലാ വഴിയിലൂടെയും അവർ വരാൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് നേതാവ് നിജേഷ് അരവിന്ദും പരോക്ഷമായി വിമർശിച്ചു. നേതാക്കളുടെ പ്രസംഗങ്ങൾ എല്ലാം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലും വൈറലാണ്.



Keywords: Latest-News, Kerala, Kozhikode, Top-Headlines, Video, Social-Media, Controversy, Political-News, Politics, Conference, Mujahid conference and controversies.
< !- START disable copy paste -->

Post a Comment