കണ്ണൂര്‍: (www.kvartha.com) ഇരിട്ടി മേഖലയെ വിറപ്പിക്കുന്ന കടുവയെ കര്‍ണാടക വനത്തിലേക്ക് കടക്കാനുള്ള പരിശ്രമം വനം വകുപ്പ് പ്രത്യേക സേന ഊര്‍ജിതമാക്കി. രാത്രിയോടെ കടുവയെ വനത്തിലേക്ക് കയറ്റാനുള്ള നീക്കങ്ങള്‍ ഫലപ്രാപ്തിയിലെത്തുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ഇതിനായി പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്.
പടക്കം പൊട്ടിച്ചും ചെണ്ടകൊട്ടിയും വന്‍ ശബ്ദങ്ങളുണ്ടാക്കി കടുവയെ കാട്ടിലേക്ക് തുരത്താനുള്ള നീക്കങ്ങളാണ് നടത്തുന്നത്. കര്‍ണാടക വനത്തില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ ദൂരയെയാണ് കടുവയുള്ളയത്. ഉളിക്കല്‍, പായം പഞ്ചായതുകള്‍ക്കു പിന്നാലെ അയ്യന്‍കുന്ന് പഞ്ചായതിലും കടുവയെ കണ്ടെത്തിയിരുന്നു.
മുണ്ടയാട് ഭഗവതി ക്ഷേത്രത്തിനു സമീപം എരുവന്താനം പ്രഭാകരന്റെ പറമ്പിലാണ് പുലര്‍ചെ ആറരയോടെ കടുവയെ കണ്ടെത്തിയത്. അയല്‍വാസിയായ പുതിയ വീട്ടില്‍ ബാബുവാണ് കടുവയെ കണ്ടത്. വനംവകുപ്പ് ഡെപ്യൂടി റെയ്ന്‍ജര്‍ ജിജിലാലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടുവയുടെ കാല്‍പാടുകളാണെന്ന് സ്ഥിരീകരിച്ചിരുന്നു.
തൊഴിലുറപ്പ് പണികള്‍ നിര്‍ത്തിവയ്ക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. വിവിധ സ്ഥലങ്ങളില്‍ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പെടുത്തുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
Keywords: Move started to drive tiger found in Iritty into forest, Kannur, News, Local News, Tiger, Holidays, Education, Kerala.