Follow KVARTHA on Google news Follow Us!
ad

Exports | ഇന്‍ഡ്യയില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 70,000 കോടി രൂപ കടക്കുമെന്ന് കണക്കുകള്‍

Mobile Phone Exports From India May Rise To $9 Billion in FY23, From $5.8 billion In FY22: Report#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com) ഇന്‍ഡ്യയില്‍ മൊബൈല്‍ ഫോണ്‍ കയറ്റുമതി കുതിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് നിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതി 70,000 കോടി രൂപ കടക്കുമെന്ന് പുറത്ത് വരുന്ന കണക്കുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 45,000 കോടി രൂപ മാത്രമായിരുന്നു. ഈ വര്‍ഷം ഇതുവരെ കയറ്റുമതി 40,000 കോടി രൂപ കവിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 220 കോടി ഡോളറായിരുന്നു (17,000 കോടി രൂപ). 

രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉല്‍പാദനത്തിലും കയറ്റുമതിയിലും വലിയ കുതിച്ചുചാട്ടം നടത്തിയ കംപനികളാണ് സാംസങ്ങും ആപിളും. ഈ രണ്ട് കംപനികളും ഇന്‍ഡ്യയിലെ മൊബൈല്‍ ഫോണ്‍ ഉല്‍പാദനത്തിന്റെ പകുതിയും വഹിക്കുന്നു.

News,National,India,Mumbai,Technology,Mobile Phone,Top-Headlines,Trending,Business,Finance,Gadgets,Apple, Mobile Phone Exports From India May Rise To $9 Billion in FY23, From $5.8 billion In FY22: Report


ഇതിനിടയില്‍, ആഗോള തലത്തില്‍  ആപിള്‍ ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തില്‍ ഇന്‍ഡ്യയ്ക്ക് കൂടുതല്‍ പ്രയോജനകരമായ മാറ്റങ്ങളാണ് നടക്കുന്നത്. ഐഫോണുകളും ഐപാഡുകളും നിര്‍മിക്കുന്ന ചൈനയിലെ ഫോക്സ്‌കോണ്‍ പ്ലാന്റിലെ പണിമുടക്ക് ഇന്‍ഡ്യയ്ക്ക് അനുകൂലമായി. ഇതിന്റെ ഭാഗമായി ഐപാഡ് ഉത്പാദനം ഇന്‍ഡ്യയിലേക്ക് കൊണ്ടുവരാന്‍ നീക്കം നടക്കുന്നതായി റിപോര്‍ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആപിളും സര്‍കാരും തമ്മില്‍ ചര്‍ചകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം.

Keywords: News,National,India,Mumbai,Technology,Mobile Phone,Top-Headlines,Trending,Business,Finance,Gadgets,Apple, Mobile Phone Exports From India May Rise To $9 Billion in FY23, From $5.8 billion In FY22: Report

Post a Comment