SWISS-TOWER 24/07/2023

Scholarship | വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്: ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപിന് 9, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമെ അര്‍ഹതയുള്ളൂ, തീരുമാനം കേന്ദ്ര സര്‍കാരിന്റേത്; എപി അനില്‍ കുമാറിന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട കുട്ടികള്‍ക്കുള്ള ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപിന് ഇക്കൊല്ലം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം 20-07-2022 ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മന്ത്രി കെ രാധാകൃഷ്ണന്റെ മറുപടി. 

Scholarship | വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്: ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപിന് 9, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമെ അര്‍ഹതയുള്ളൂ, തീരുമാനം കേന്ദ്ര സര്‍കാരിന്റേത്; എപി അനില്‍ കുമാറിന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

നിയമസഭയില്‍ എപി അനില്‍ കുമാറിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചത് പ്രകാരം ഫ്രഷ്/റിന്യൂവല്‍ വിഭാഗങ്ങളിലായി ആകെ എട്ട് ലക്ഷത്തോളം അപേക്ഷകള്‍ ലഭിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കാന്‍ സര്‍കക്കാര്‍ ബാധ്യസ്ഥമായതിനാല്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമെ പ്രസ്തുത സ്‌കോളര്‍ഷിപിന് അര്‍ഹതയുള്ളൂവെന്ന് കേന്ദ്രസര്‍കാര്‍ തീരുമാനിച്ചു.

അതിന്റെ അടിസ്ഥാനത്തില്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ സ്‌കോളര്‍ഷിപ് അപേക്ഷകള്‍ മാത്രം വെരിഫൈ ചെയ്താല്‍ മതിയെന്നുള്ള അറിയിപ്പ് നാഷനല്‍ സ്‌കോളര്‍ഷിപ് പോര്‍ടലില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതു സംബന്ധിച്ച കേന്ദ്രസര്‍കാരിന്റെ ഔദ്യോഗിക അറിയിപ്പ് 29-11-2022-ല്‍ സംസ്ഥാന സര്‍കാരിന് ലഭിച്ചിട്ടുണ്ട്.

എട്ടാം ക്ലാസുവരെയുള്ള കുട്ടികളെ ഒഴിവാക്കിയതോടെ ആകെ ലഭ്യമായിക്കൊണ്ടിരുന്ന സ്‌കോളര്‍ഷിപിന്റെ 80 ശതമാനത്തോളം കുറവ് വരുമെന്നാണ് കാണുന്നത്. 2009-ല്‍ നിലവില്‍ വന്നതാണ് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം. അതിനുശേഷം വര്‍ഷങ്ങളായി നല്‍കിവന്നിരുന്ന സ്‌കോളര്‍ഷിപ് ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചശേഷം വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പേരുപറഞ്ഞ് നിര്‍ത്തലാക്കിയ കേന്ദ്രസര്‍കാര്‍ നടപടി തികച്ചും അനുചിതമാണെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ആനുകൂല്യവും നിര്‍ത്തലാക്കാന്‍ പാടില്ല എന്നതാണ് സംസ്ഥാന സര്‍കാരിന്റെ നിലപാട്. അതിനാല്‍ ഈ സ്‌കോളര്‍ഷിപ് പുനഃസ്ഥാപിക്കുവാന്‍ കേന്ദ്രസര്‍കാരില്‍ സമ്മര്‍ദം ചെലുത്തുന്നതാണെന്നും മന്ത്രി മറുപടി നല്‍കി.

Keywords: Minority Pre-Matric Scholarship is only available to students studying in classes 9 and 10, decision rests with Central Government; CM's reply to AP Anil Kumar's submission, Thiruvananthapuram, News, Politics, Education, Students, Assembly, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia