Follow KVARTHA on Google news Follow Us!
ad

VN Vasavan | മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി വിഎന്‍ വാസവന്‍

Minister VN Vasavan said that find solution problems of media workers, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോട്ടയം: (www.kvartha.com) പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ സാംസ്‌കാരിക മന്ത്രി വിഎന്‍ വാസവന്‍. കെയുഡബ്‌ള്യുജെ കോട്ടയം ജില്ലാ സമ്മേളനം കടുത്തുരുത്തി കടപ്പുരാന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
              
Latest-News, Kerala, Kottayam, Top-Headlines, Minister, Media, Journalist, Minister VN Vasavan, Minister VN Vasavan said that find solution problems of media workers.

അക്രെഡിറ്റേഷന്‍, ക്ഷേമനിധി, തുടങ്ങി അസോസിയേഷന്‍ നിരന്തരമായി ആവശ്യപ്പെടുന്ന വിഷയങ്ങള്‍ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഇത്തവണ ബഡ്ജറ്റില്‍ അവതരിപ്പിക്കുന്നതിന് മുന്‍കൈയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെയും, സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലുള്ള വ്യക്തികളെയും മെമന്റോ നല്‍കി മന്ത്രി ആദരിച്ചു.

സംസ്ഥാന ജെനറല്‍ സെക്രടറി മധു കടുത്തുരുത്തി അധ്യക്ഷനായിരുന്നു. തോമസ് ചാഴിക്കാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ, സികെ ആശ എംഎല്‍എ, ലിജിന്‍ ലാല്‍, സഖറിയാസ് കുതിരവേലില്‍, പിവി സുനില്‍, ടികെ വാസുദേവന്‍ നായര്‍, ജോണി തോട്ടുങ്കല്‍, ജിന്‍സി എലിസബത്ത്, നോബി മുണ്ടയ്ക്കന്‍, സ്റ്റീഫന്‍ പാറാവേലി, കാണക്കാരി അരവിന്ദാക്ഷന്‍, തോമസ് കീപ്പുറം, സംസാരിച്ചു.

ജി ശങ്കര്‍, ബിജു ഇത്തിത്തറ, ബൈജു പെരുവ, സലിം മൂഴിക്കല്‍, ബേബി കെ ഫിലിപ്പോസ്, കണ്ണന്‍ പന്താവൂര്‍, കെകെ അബ്ദുല്ല, നൗശാദ് വെoബ്ലി, ബിജു പൊന്‍കുന്നം, രാജേഷ് കുര്യനാട്, ജോസ് ചെറിയാന്‍ പാലാ, രാജന്‍ പാല, എംആര്‍ രാജു, പിസി രാജേഷ്, അനില്‍ കിടങ്ങൂര്‍ എന്നിവര്‍ പ്രസംഗിച്ചു. എആര്‍ രവീന്ദ്രന്‍ സ്വാഗതവും, ബെയ്ലോണ്‍ എബ്രഹാം കൃതജ്ഞതയും പറഞ്ഞു. പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള നിവേദനം അസോസിയേഷന്റെ നേതൃത്വത്തില്‍ മന്ത്രിക്ക് കൈമാറി.

പ്രതിനിധി സമ്മേളനം കെആര്‍ മധു ഉദ്ഘാടനം ചെയ്തു. ബിജു ഇത്തിത്തറ അധ്യക്ഷനായിരുന്നു. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. ജില്ലാ പ്രസിഡന്റായി ജോസ് ചെറിയാന്‍ പാലാ, സെക്രടറിയായി ബിജു ഇത്തിത്തറ, വൈസ് പ്രസിഡണ്ടുമാരായി സുജിത്ത് ബാലകൃഷ്ണന്‍, പ്രമോദ് ഒറ്റക്കണ്ടം, ബെയിലോണ്‍ എബ്രഹാം, ജോയിന്റ് സെക്രടറിമാരായി രാജേഷ് കുര്യനാട്, ഉണ്ണി മുണ്ടക്കയം, ട്രഷററായി അജേഷ് ജോണ്‍, എന്നിവരെയും ഒമ്പത് അംഗ ജില്ലാ കമിറ്റിയെയും തെരഞ്ഞെടുത്തു.

Keywords: Latest-News, Kerala, Kottayam, Top-Headlines, Minister, Media, Journalist, Minister VN Vasavan, Minister VN Vasavan said that find solution problems of media workers.
< !- START disable copy paste -->

Post a Comment