SWISS-TOWER 24/07/2023

Criticized | മാപ്പുപറയുന്നതില്‍ എന്തുകാര്യമാണ്? അബ്ദുര്‍ റഹ്‌മാന്‍ എന്ന പേരില്‍ എന്താണ് പ്രശ്‌നമുള്ളതെന്നും മന്ത്രി മുഹമ്മദ് റിയാസ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മന്ത്രി വി അബ്ദുര്‍ റഹ് മമാനെതിരായ 'തീവ്രവാദി' പരാമര്‍ശത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്.

മാപ്പുപറയുന്നതില്‍ എന്തുകാര്യമാണെന്ന് ചോദിച്ച മന്ത്രി റിയാസ് അബ്ദുര്‍ റഹ് മാന്‍ എന്ന പേരില്‍ എന്താണ് പ്രശ്‌നമുള്ളതെന്നും ചോദിച്ചു. കേരളമെന്ന തിരിച്ചറിവിലാണ് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് മാപ്പ് പറഞ്ഞതെന്നും കോവിഡ് ബാധിച്ചയാള്‍ പുറത്തിറങ്ങി വൈറസ് പരത്തിയിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് സ്വീകരിക്കുന്നില്ലെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുര്‍ റഹ് മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മാപ്പ് മടക്കി പോകറ്റില്‍ ഇട്ടാല്‍ മതി. വൈദികന്റെ പേരിന്റെ അര്‍ഥവും എന്താണെന്ന് നോക്കണം. വികസനത്തിന് തടസം നില്‍ക്കുന്നത് ദേശദ്രോഹമാണെന്നാണ് പറഞ്ഞതെന്നും ഇനിയും പറയുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Criticized | മാപ്പുപറയുന്നതില്‍ എന്തുകാര്യമാണ്? അബ്ദുര്‍ റഹ്‌മാന്‍ എന്ന പേരില്‍ എന്താണ് പ്രശ്‌നമുള്ളതെന്നും മന്ത്രി മുഹമ്മദ് റിയാസ്

മന്ത്രി വി അബ്ദുര്‍ റഹ് മാനെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നതായും ഇതു നാക്കുപിഴവാണെന്നും ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞിരുന്നു. വിവാദ പരാമര്‍ശത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമിഷണറുടെ നിര്‍ദേശപ്രകാരം വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്.

മന്ത്രിമാരായ വി അബ്ദുര്‍ റഹ് മാന്‍, അഹ് മദ് ദേവര്‍കോവില്‍ എന്നിവര്‍ക്കെതിരെ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗീയ അധിക്ഷേപത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍എല്‍ സംസ്ഥാന ജെന.സെക്രടറി കാസിം ഇരിക്കൂറാണ് ഡിജിപിക്കു പരാതി നല്‍കിയത്.

ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തികള്‍ക്കെതിരെ തീവ്രവാദബന്ധമുണ്ടെന്നും ഏഴാംകൂലിയാണെന്നുമുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് ഗുരുതരമാണെന്നും സാമുദായിക ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Keywords: Minister PA Muhammad Riyas reacts to Fr.Theodosius D'Cruz's terrorist remarks on V Abdurahman, Thiruvananthapuram, News, Complaint, Allegation, Controversy, Minister, Terrorists, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia