ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെകോഡ് നേടാന്‍ കേരളത്തിന് സാധിച്ചു. ഒന്നര കോടി ആഭ്യന്തര സഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. ഡെസ്റ്റിനേഷന്‍ ചലന്‍ജ് മികച്ച രീതിയില്‍ നടപ്പാക്കും. ടൂറിസം സംസ്ഥാനമായി മാറാനുള്ള സാധ്യതകള്‍ കേരളത്തില്‍ ശക്തിപ്പെടുന്നതായും മന്ത്രി പറഞ്ഞു.
തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ മയ്യില്‍ ഗ്രാമപഞ്ചായതില്‍ നടപ്പാക്കുന്ന പറശ്ശിനി ടൂറിസം പദ്ധതിക്ക് 4.90 കോടി രൂപ സര്‍കാര്‍ അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. ധര്‍മശാലയില്‍ നടക്കുന്ന ഹാപിനസ് ഫെസ്റ്റിവലില്‍ ജനങ്ങള്‍ ഏറെ ഹാപിയാണന്നും മന്ത്രി പറഞ്ഞു.
എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഹാപിനസ് ഫെസ്റ്റിവല്‍ സംഘാടക സമിതി ചെയര്‍മാന്‍ പി മുകുന്ദന്‍, വൈസ് ചെയര്‍മാന്‍ കെ സന്തോഷ്, ചലച്ചിത്ര താരം അഡ്വ.ശുകൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Minister Mohammad Riaz says 2022 is year to declare tourism as future of Kerala, Kannur, News, Tourism, Minister, Inauguration, Kerala.