കണ്ണൂര്‍: (www.kvartha.com) അഞ്ച് ലിറ്റര്‍ ചാരായം കൈവശം വച്ചെന്ന കുറ്റത്തിന് മധ്യവയസ്‌കനെ പേരാവൂര്‍ എക്സൈസ് അറസ്റ്റ് ചെയ്തു. പൊയ്യമല സ്വദേശി ജോണ്‍ മകന്‍ കാഞ്ഞിരമലയില്‍ വീട്ടില്‍ കെ ജെ റെജി(50)യാളെയാണ് അറസ്റ്റ് ചെയ്തത്.
എക്സൈസ് കമീഷനറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസര്‍ എം പി സജീവന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി മഞ്ഞളാംപുറം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.
പ്രിവന്റീവ് ഓഫീസര്‍ എം പി സജീവന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ വാസുദേവന്‍ പി സി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സന്തോഷ് കെ, മജീദ് കെ എ, രമീഷ് കെ, അഭിജിത്ത് പി വി, സിനോജ് വി എന്നിവര്‍ പങ്കെടുത്തു.
Keywords: News,Kerala,State,Kannur,Arrested,Local-News, Middle-aged man arrested with Arrack