അഹ് മദാബാദ്: (www.kvartha.com) ഭാര്യക്കെതിരെ വ്യഭിചാരമാരോപിച്ച് വിവാഹ മോചനം വേണമെന്നാവശ്യപ്പെട്ട ഭര്‍ത്താവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി. വ്യഭിചാരം തെളിയിക്കാന്‍ ഭര്‍ത്താവ് സമര്‍പിച്ച സാധാരണ ചിത്രങ്ങള്‍ മതിയാകില്ലെന്നാണ് ഗുജറാത് കോടതിയുടെ നിരീക്ഷണം.
ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ ജീവനാംശത്തിന് അര്‍ഹതയില്ലെന്നുമാണ് ഭര്‍ത്താവ് കോടതിയില്‍ വാദിച്ചത്. തുടര്‍ന്ന് അവിഹിതം തെളിയിക്കാനായി ഭാര്യയുടെ ചിത്രങ്ങളും ഹൈകോടതിയില്‍ ഹാജരാക്കി.
എന്നാല്‍, ഭാര്യ വ്യഭിചാര ജീവിതം നയിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ വെറും ഫോടോഗ്രാഫുകള്‍ കൊണ്ട് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. വ്യഭിചാരം ആരോപിക്കാന്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കണമെന്നും നിലവില്‍ സമര്‍പിച്ച ചിത്രങ്ങള്‍ ഭാര്യ വ്യഭിചാര ജീവിതം നയിക്കുന്നുവെന്ന് അവകാശപ്പെടാന്‍ പര്യാപ്തമല്ലെന്നും ജസ്റ്റിസ് ഉമേഷ് ത്രിവേദി പറഞ്ഞു.
ഭാര്യ വ്യഭിചാര ജീവിതമാണ് നയിക്കുന്നതെന്നും അതുകൊണ്ടുതന്നെ കുടുംബ കോടതി വിധിച്ച ജീവനാംശമായ 30,000 രൂപ നല്‍കാനാവില്ലെന്നും ഇയാള്‍ വാദിച്ചു. പ്രതിമാസം 30,000 രൂപ ഭാര്യക്ക് നല്‍കാന്‍ വരുമാനമില്ലെന്ന് ഇയാള്‍ വാദിച്ചു. വരുമാനം തെളിയിക്കുന്നതിനായി ആദായനികുതി റിടേണും ഹാജരാക്കി.
എന്നാല്‍, ഇയാള്‍ക്ക് ആഡംബര കാറുകളടക്കമുണ്ടെന്നും സമ്പന്നനാണെന്നും തെളിവ് സഹിതം ഭാര്യ ആരോപിച്ചു. രേഖകളുംചിത്രങ്ങളും കോടതിയില്‍ സമര്‍പിച്ചു. ഇയാള്‍ക്ക് 150 ഓടോറിക്ഷകള്‍ ഉണ്ടെന്നും അവയുടെ വാടകയില്‍ നിന്ന് വരുമാനം ലഭിക്കുന്നുണ്ടെന്നും അവര്‍ കോടതിയെ അറിയിച്ചു. കൂടാതെ, ഇയാള്‍ ഭര്‍ത്താവ് ആര്‍ടിഒയില്‍ ഏജന്റായി ജോലി ചെയ്യുന്നുവെന്നും ഉമിയ ഓടോമൊബൈല്‍സ് എന്ന പേരില്‍ ഫിനാന്‍സ് സ്ഥാപനം നടത്തുന്നുണ്ടെന്നും യുവതി വാദിച്ചു.
ശേഷമാണ് ഭര്‍ത്താവിന്റെ ഹര്‍ജി കോടതി തള്ളിയത്. തുടര്‍ന്ന് ഭാര്യക്കും മകള്‍ക്കും ചിലവിനായി മാസം 30000 രൂപ നല്‍കണമെന്നും കോടതി വിധിച്ചു.
Keywords: News,National,India,Ahmedabad,Criticism,Court,Court Order,High Court, Couples, Mere photos not enough to prove immoral: Says Gujarat HC