തിരുവനന്തപുരം: (www.kvarth.com) ലിംഗ നിക്ഷ്പക്ഷതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് നമ്മുടെ സമൂഹത്തില്‍ അധികവും കാണുന്നത്. എല്ലാ മേഖലയിലും ഇതിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുമുണ്ട്. ഇപ്പോള്‍ കെ എസ് ആര്‍ ടി സിയും ലിംഗ നീതി ഉറപ്പാക്കാന്‍ പോവുകയാണ്. അതിന്റെ ഭാഗമായി വനിതാ കന്‍ഡക്ടര്‍ ഇരിക്കുന്ന സീറ്റില്‍ ഇനി മുതല്‍ സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നും പുരുഷ യാത്രക്കാര്‍ ഇരിക്കാന്‍ പാടില്ലെന്നുമുള്ള ഉത്തരവിറക്കിയിരിക്കയാണ് കെ എസ് ആര്‍ ടിസി.
രണ്ടു വര്‍ഷം മുമ്പ് തന്നെ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നുവെങ്കിലും ഈ ഉത്തരവ് യാത്രക്കാരുടെ ശ്രദ്ധയില്‍പെടാത്തതിനാല്‍ ഇപ്പോള്‍ ബസുകളില്‍ കെ എസ് ആര്‍ ടി സി നോടീസ് പതിപ്പിച്ചു തുടങ്ങി. ചില സമയങ്ങളില്‍ അടുത്തിരിക്കുന്ന പുരുഷ യാത്രക്കാരില്‍ നിന്ന് മോശം അനുഭവം ഉണ്ടാകുന്നതായുള്ള വനിതാ കന്‍ഡക്ടര്‍മാരുടെ പരാതിയെ തുടര്‍ന്നാണ് 2020ല്‍ കെ എസ് ആര്‍ ടി സി ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
വനിതാ കന്‍ഡക്ടറുടെ സീറ്റില്‍ പുരുഷ യാത്രക്കാരന്‍ ഒപ്പം ഇരിക്കാന്‍ പാടില്ല. 2021ലും ഉത്തരവ് പുതുക്കി ഇറക്കിയിരുന്നു. എന്നാല്‍ പല യാത്രക്കാര്‍ക്കും ഉത്തരവ് സംബന്ധിച്ച് അറിവില്ലായിരുന്നു. തുടര്‍ന്ന് വനിതാ കന്‍ഡക്ടര്‍മാര്‍ വീണ്ടും പരാതിപ്പെട്ടതോടെയാണ് ബസുകളില്‍ നോടീസ് പതിപ്പിക്കാന്‍ തീരുമാനിച്ചത്. നോടീസ് പതിപ്പിക്കുന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വന്‍ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്.
Keywords: Men should not sit with women conductors; KSRTC posted notices on buses, Thiruvananthapuram, News, Women, KSRTC, Passengers, Complaint, Notice, Kerala.