Follow KVARTHA on Google news Follow Us!
ad

Sania Mirza | യുദ്ധവിമാന പൈലറ്റാകുന്ന രാജ്യത്തെ ആദ്യ മുസ്ലീം വനിത; ചരിത്രമെഴുതി സാനിയ മിര്‍സ; നേട്ടം കൈവരിച്ചത് സാധാരണ സ്‌കൂളില്‍ പഠിച്ച ടിവി മെക്കാനിക്കിന്റെ മകള്‍

Meet Sania Mirza, India's first Muslim woman to become a fighter pilot, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) യുദ്ധവിമാന പൈലറ്റാകുന്ന രാജ്യത്തെ ആദ്യ മുസ്ലീം വനിത എന്ന നേട്ടം സ്വന്തമാക്കി യുപിയിലെ മിര്‍സാപൂരില്‍ നിന്നുള്ള സാനിയ മിര്‍സ ചരിത്രമെഴുതി. യുപിയില്‍ നിന്ന് യുദ്ധവിമാന പൈലറ്റാകുന്ന ആദ്യ വനിത കൂടിയായി അവര്‍ മാറി. നിയമനത്തിനുള്ള ഇന്ത്യന്‍ വ്യോമസേനയുടെ കത്ത് സാനിയ മിര്‍സയ്ക്ക് ലഭിച്ചു. ഡിസംബര്‍ 27ന് സാനിയ പൂനെയില്‍ ഡ്യൂട്ടിയില്‍ ചേരും.
                    
Latest-News, National, Top-Headlines, New Delhi, Sania Mirza, Woman, Muslim, Pilot, Plane, Meet Sania Mirza, India's first Muslim woman to become a fighter pilot.

ടിവി മെക്കാനിക്കിന്റെ മകള്‍

മിര്‍സാപൂരിലെ ജസോള്‍ ഗ്രാമത്തില്‍ താമസിക്കുന്ന ശാഹിദ് അലിയുടെ മകളാണ് സാനിയ. തൊഴില്‍പരമായി ടിവി മെക്കാനിക്കാണ് ശാഹിദ്. എന്‍ഡിഎ പരീക്ഷയില്‍ 149-ാം റാങ്കാണ് സാനിയ മിര്‍സ നേടിയത്. യുദ്ധവിമാന പൈലറ്റായി തിരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തെ രണ്ടാമത്തെ വനിത കൂടിയാണ് സാനിയ മിര്‍സ.

ആദ്യ തവണ വിജയിച്ചില്ല

യുദ്ധവിമാന പൈലറ്റാകാനായിരുന്നു തനിക്ക് എപ്പോഴും ആഗ്രഹമെന്ന് സാനിയ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ യുദ്ധവിമാന പൈലറ്റായി മാറിയ അവ്നി ചതുര്‍വേദിയോട് സാനിയയ്ക്ക് വലിയ ഇഷ്ടമായിരുന്നു. ആദ്യം മുതല്‍ സാനിയ, അവ്നിയെപ്പോലെയാകാന്‍ ആഗ്രഹിച്ചിരുന്നു. ഇതിന് മുമ്പും സാനിയ എന്‍ഡിഎ പരീക്ഷ എഴുതിയിരുന്നുവെങ്കിലും വിജയിക്കാനായില്ല. രണ്ടാം തവണയാണ് പരീക്ഷ പാസായത്.

ഹിന്ദി മീഡിയത്തില്‍ പഠിച്ചു

യുപി ബോര്‍ഡില്‍ നിന്നാണ് സാനിയ പഠനം പൂര്‍ത്തിയാക്കിയത്. സിബിഎസ്ഇ ഐഎസ്സി ബോര്‍ഡിലുള്ള കുട്ടികള്‍ക്ക് മാത്രമേ എന്‍ഡിഎയില്‍ വിജയം ലഭിക്കൂ എന്നാണ് സാനിയ എപ്പോഴും കരുതിയിരുന്നതെന്ന് പിതാവ് പറഞ്ഞു. ഇന്ന് ഹിന്ദി മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കും എന്‍ഡിഎ പാസാകാമെന്ന് അവള്‍ തന്നെ കാണിച്ചു തന്നു. ഇന്ന് എന്റെ മകള്‍ അഭിമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയുള്ള സാനിയയുടെ പഠനം ഗ്രാമത്തിലെ പണ്ഡിറ്റ് ചിന്താമണി ദുബെ ഇന്റര്‍ കോളജിലായിരുന്നു. ശേഷം 12-ാം ക്ലാസില്‍ യുപി ബോര്‍ഡിലെ ജില്ലാ ടോപ്പറായിരുന്നു സാനിയ. പിന്നീട് സെഞ്ചൂറിയന്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നാണ് സാനിയ എന്‍ഡിഎയ്ക്ക് വേണ്ടി ഒരുങ്ങിയത്.

Keywords: Latest-News, National, Top-Headlines, New Delhi, Sania Mirza, Woman, Muslim, Pilot, Plane, Meet Sania Mirza, India's first Muslim woman to become a fighter pilot.
< !- START disable copy paste -->

Post a Comment