'ഞാൻ പ്രവീൺഭായ് സുഡാനി. എന്നെ ബൈക്ക് ഓടിക്കാൻ പഠിപ്പിക്കാൻ ഒരു പരിശീലകനെ വേണം, മാന്യമായി പെരുമാറുന്നയാളായിരിക്കണം, എന്നോട് മോശമായി പെരുമാറുന്നയാളെയാണ് ഞാൻ തേടുന്നതെങ്കിൽ എന്റെ അച്ഛനോട് എന്നെ പഠിപ്പിക്കാൻ ആവശ്യപ്പെടുമായിരുന്നു. മിഥുനം രാശിക്കാരൻ ആവരുത്, അവർ നിരുത്തരവാദപരമായി പെരുമാറുന്നവർ ആയിരിക്കും. ആനിമേഷനെ ഇഷ്ടമാണെങ്കിൽ നമുക്ക് നരുട്ടോയെ കുറിച്ച് ചർച്ച ചെയ്യാം. എന്റെ ബൈക്ക് ജാവ ബോബർ ആണ്. സിആർഇഡി സ്റ്റോറിൽ ബിഡ്ബ്ലാസ്റ്റ് കളിച്ച് ഞാൻ വിജയിച്ചത് പോലെ അനുചിതമായ ശമ്പളം ചോദിക്കരുത്', ഇങ്ങനെയാണ് പരസ്യം നൽകിയിരിക്കുന്നത്.
അനീത എന്ന ട്വിറ്റർ ഉപയോക്താവാണ് പത്രത്തിന്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് നെറ്റിസൺമാരിൽ നിന്ന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 'സർക്കാർ ജോലി നേടുന്നത് ഇതിലും എളുപ്പമാണ്' എന്നായിരുന്നു ഉപയോക്താക്കളിലൊരാൾ പോസ്റ്റിന് കമന്റ് ചെയ്തത്. 'ബിസിസിഐയിൽ ജോലി നേടുന്നത് ഇതിലും എളുപ്പമാണ്', മറ്റൊരു ഉപയോക്താവ് കുറിച്ചു.
Keywords: Man's ad for Bike instructor goes viral, National,News,Top-Headlines,Latest-News,New Delhi,viral,Bike.