കായംകുളം: (www.kvartha.com) അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മൂന്ന് സ്ത്രീകള്‍ക്ക് വെട്ടേറ്റു. കായംകുളം മൂലശേരി ക്ഷേത്രത്തിന് സമീപമാണ് പര്‌ദേശവാസികളെ ഞെട്ടിച്ചിപ്പിച്ച സംഭവം അരങ്ങേറിയത്. മൂലേശ്ശേരി അമ്പലത്തിന് സമീപം ബിനോയി ഭവനത്തില്‍ മിനി എന്ന കൊച്ചുമോള്‍ (49), അമ്പലശ്ശേരില്‍ സ്മിത (34), നന്ദു ഭവനത്തില്‍ നീതു (19) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പറമ്പിലെ മാങ്ങ പറിച്ചതുമായുള്ള തര്‍ക്കം കായംകളം പൊലീസ് പരിഹരിച്ചതിന് പിന്നാലെയാണ് അക്രമം ഉണ്ടായതെന്നാണ് വിവരം. വെട്ടേറ്റവരെ കായംകുളം ഗവ. താലൂക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Keywords: News,Kerala,State,Alappuzha,attack,Injured,hospital,Clash,Women,Local-News, Mango picking clash: Three women attacked in Kayamkulam