Moral Policing | 'മര്‍ദനവും കൊല്ലുമെന്ന് ഭീഷണിയും'; പെണ്‍ സുഹൃത്തിനൊപ്പം സിനിമാ തിയേറ്ററിലെത്തിയ യുവാവിനെ ആക്രമിച്ചതായി പരാതി
Dec 9, 2022, 13:27 IST
മംഗ്‌ളൂറു: (www.kvartha.com) പെണ്‍ സുഹൃത്തിനൊപ്പം സിനിമാ തിയറ്ററിലെത്തിയ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് അക്രമിച്ചതായി പരാതി. 20 കാരനായ മുഹമ്മദ് ഇംതിയാസ് എന്ന യുവാവാണ് ഇമെയില്‍ വഴി പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ മംഗ്‌ളൂറിലെ സുള്ളിയയില്‍ ആയിരുന്നു സംഭവം. സന്തോഷ് തിയേറ്ററില്‍ 'കാന്താര' സിനിമ കാണാനെത്തിയതായിരുന്നു ഇംതിയാസും 18 കാരിയായ പെണ്‍ സുഹൃത്തും. രാവിലെ 11 നായിരുന്നു ഷോ.
10.20ന് തിയേറ്ററിലെത്തിയ ഇരുവരും തിയേറ്ററിലെ പാര്‍കിങ് പരിസരത്ത് സംസാരിച്ച് നില്‍ക്കുന്നത് കണ്ട ഒരു സംഘം ആളുകള്‍ ഇംതിയാസിന്റെ അരികിലെത്തി ചോദ്യം ചെയ്യാന്‍ തുടങ്ങിയെന്നും പിന്നാലെ യുവാവിനെ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
തിയേറ്റര്‍ പരിസരത്തുണ്ടായിരുന്നവര്‍ ഓടിക്കൂടിയതോടെയാണ് അക്രമിസംഘം മര്‍ദനം അവസാനിപ്പിച്ചതെന്ന് യുവാവിന്റെ പരാതിയില്‍ പറയുന്നു. ഇംതിയാസിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സുള്ളിയ പൊലീസ് അറിയിച്ചു.
Keywords: News,National,Cinema,attack,Assault,Complaint,Police,Crime,Threat,Local-News, Mangaluru: Youth waiting to watch movie with friend assaulted
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.