ചിത്രം പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയിലും പെട്ടു, ആ മനുഷ്യന്‍ ഏതെങ്കിലും തരത്തിലുള്ള ട്രോഫിക്ക് അര്‍ഹനാണോ എന്ന് ചോദിച്ച് അദ്ദേഹം ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു. പോളിഷ് നഗരമായ കീല്‍സിലെ ഒരു ആശുപത്രിയാണ് വൈറലായ ചിത്രം പങ്കുവെച്ചത്. പോളണ്ടിലെ ഒരു രോഗി ഓപ്പറേഷന്‍ തിയറ്ററില്‍ കിടന്നിട്ടും ലോകകപ്പ് കണ്ടു എന്ന അടിക്കുറിപ്പോടെ നോട്‌സ് ഫ്രം പോളണ്ട് കുറിച്ച ട്വീറ്റാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്.
Hey @FIFAcom Don’t you think this gentleman deserves some kind of trophy…??? https://t.co/ub2wBzO5QL
— anand mahindra (@anandmahindra) December 8, 2022
പോളണ്ടിലെ കീല്‍സില്‍ രോഗിയെ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തതെന്ന് ട്വീറ്റില്‍ പറയുന്നു. ആ വ്യക്തിക്ക് നവംബര്‍ 25 ന് ശരീരത്തിന്റെ താഴത്തെ ഭാഗത്ത് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കിടെ വെയില്‍സും ഇറാനും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം കാണാന്‍ കഴിയുമോ എന്ന് അദ്ദേഹം ആശുപത്രി അധികൃതരോട് ചോദിച്ചു. രോഗിയുടെ അഭ്യര്‍ത്ഥന മാനിക്കുകയും ടെലിവിഷന്‍ സെറ്റ് ഓപ്പറേഷന്‍ തിയറ്ററില്‍ സ്ഥാപിക്കുകയും ആയിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓപറേഷനായി സ്പൈനല്‍ അനസ്‌തേഷ്യയാണ് രോഗിക്ക് നല്‍കിയത്. രോഗി ഉണര്‍ന്നിരിക്കുമ്പോള്‍ അരക്കെട്ട് മുതല്‍ ശരീരം മരവിപ്പിക്കാന്‍ സ്പൈനല്‍ അനസ്‌തേഷ്യ നല്‍കുന്നു.
Keywords: Latest-News, World, FIFA-World-Cup-2022, World Cup, Football, Sports, Hospital, Treatment, Health, Surgery, Man Watches FIFA World Cup Match During Surgery, Anand Mahindra Says He 'Deserves A Trophy'.
< !- START disable copy paste -->