Held | വാട്‌സ്ആപിലൂടെ കലാപാഹ്വാനം നടത്തിയെന്ന കേസില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

 


തലശേരി: (www.kvartha.com) ചോമ്പാലയില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കണമെന്ന് വാട്സ്ആപ് ഗ്രൂപില്‍ ശബ്ദ സന്ദേശമിട്ടെന്ന കേസില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ശംസുദ്ദീന്‍ (46) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കലാപാഹ്വാനത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
          
Held | വാട്‌സ്ആപിലൂടെ കലാപാഹ്വാനം നടത്തിയെന്ന കേസില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

ചോമ്പാല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 153, 505(1)(യു) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 46 കാരനായ ശംസുദ്ദീന്‍ സജീവ എസ് ഡി പി ഐ പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ചെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ശംസുദ്ദീനെ റിമാന്‍ഡ് ചെയ്തു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Assault, Complaint, Arrested, Remanded, WhatsApp, Thalassery, Man held in violence case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia