വീരാജ്‌പേട്ട: (www.kvartha.com) കുടുംബ വഴക്കിനിടെ മദ്യപിച്ചെത്തിയ ഭര്‍ത്താവിനെ മരത്തടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ യുവതി അറസ്റ്റില്‍. വീരാജ്‌പേട്ടയിലെ എച് ബി സുന്ദര (48) യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭാര്യ ശോഭയെ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
12 വര്‍ഷത്തോളമായി ഇവിടുത്തെ ഒരു കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായ സുന്ദരന്‍ വീട്ടില്‍ മദ്യപിച്ചു ബഹളമുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു. വ്യാഴാഴ്ച രാത്രി മദ്യപിച്ചെത്തിയ സുന്ദരയും ഭാര്യയുമായുണ്ടായ ബഹളം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
ശോഭ വീടിന്റെ പിറകുവശത്ത് ഉണ്ടായിരുന്ന മരത്തടി കൊണ്ട് സുന്ദരയുടെ തലയ്ക്കടിച്ചു. നിലത്തുവീണ ഭര്‍ത്താവിനെ ഷാള്‍ ഉപയോഗിച്ച് കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നു ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. വീരാജ്‌പേട്ട കോടതിയില്‍ ഹാജരാക്കിയ ശോഭയെ റിമാന്‍ഡ് ചെയ്തു.
Keywords: Man Found Dead in House, Karnataka, News, Local News, Police, Arrested, Killed, Kerala.