ഇരവിപുരം: (www.kvartha.com) ഉലക്ക കൊണ്ടുള്ള അടിയേറ്റ് അച്ഛന്‍ മരിച്ച സംഭവത്തില്‍ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരവിപുരം എകെജി ജന്‍ക്ഷനു സമീപം സ്‌നേഹനഗര്‍ 163 വെളിയില്‍ പുരയിടം മംഗലത്ത് വീട്ടില്‍ സത്യബാബു (73) ആണു മരിച്ചത്. സംഭവത്തില്‍ മകന്‍ രകുലന്‍ എന്നു വിളിക്കുന്ന രാഹുല്‍ സത്യനെ (37) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ബുധനാഴ്ച വൈകിട്ട് 3.30നാണു സംഭവം. കൂലിപ്പണിക്കാരനായ സത്യബാബുവിനെ ഭാര്യ രമണിയുടെ മുന്നില്‍ വച്ച് മകന്‍ ഉലക്ക കൊണ്ട് അടിക്കുകയായിരുന്നു. വീടിന് പുറത്തുള്ള വഴിയിലേക്ക് ഇറങ്ങിയ സത്യബാബു അടിയേറ്റ് റോഡില്‍ വീഴുകയായിരുന്നു. എന്നാല്‍ സത്യബാബുവിന്റെ അടുത്തേക്ക് വരാന്‍ മകന്‍ ആരേയും അനുവദിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കസ്റ്റഡിയിലുള്ള മകനെ ഇരവിപുരം പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
സത്യബാബുവിന്റെ മകള്‍: രാഖി. മരുമകന്‍: അനില്‍കുമാര്‍.
Keywords: Man Found Dead in House, Kollam, News, Local News, Dead Body, Killed, Custody, Kerala.