Follow KVARTHA on Google news Follow Us!
ad

Arrested | ബേകറി വാങ്ങാനെത്തിയ 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കടയുടമ പോക്‌സോ കേസില്‍ അറസ്റ്റില്‍; 'കടയ്ക്ക് തീയിട്ട് പെണ്‍കുട്ടിയുടെ പിതാവ്'

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,News,Police,Arrested,Court,Remanded,Molestation attempt,Kerala,
കൊച്ചി: (www.kvartha.com) ബേകറി വാങ്ങാനെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കടയുടമ പോക്‌സോ കേസില്‍ അറസ്റ്റില്‍. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബേകറിക്ക് തീയിട്ടു. ചേരാനെല്ലൂര്‍ വിഷ്ണുപുരം ജന്‍ക്ഷനില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.

Man arrested under POCSO on charge of molesting attempt, Kochi, News, Police, Arrested, Court, Remanded, Molestation attempt, Kerala

ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കണ്ണന്‍ എന്ന ബാബുരാജിനെയാണ് (51) പോക്സോ കേസില്‍ ചേരാനെല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ ബേകറി വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ബാബുരാജ് കയറിപ്പിടിക്കുകയായിരുന്നുവെന്ന് ചേരാനെല്ലൂര്‍ പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് വിഷ്ണുപുരം ജന്‍ക്ഷനിലുള്ള ബേകറിക്ക് രാത്രി എട്ടുമണിയോടെ തീയിടുകയായിരുന്നു. ബേകറി ഭാഗമികമായി കത്തിനശിച്ചു. തുടര്‍ന്ന് രാത്രിയോടെ പെണ്‍കുട്ടിയുടെ അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ബാബുരാജിനെയും പെണ്‍കുട്ടിയുടെ അച്ഛനെയും റിമാന്‍ഡ് ചെയ്തു.

Keywords: Man arrested under POCSO on charge of molesting attempt, Kochi, News, Police, Arrested, Court, Remanded, Molestation attempt, Kerala.

Post a Comment