Follow KVARTHA on Google news Follow Us!
ad

Arrested | കണ്ണൂര്‍ നഗരത്തിലെ ബന്ധുവീട്ടിലെ കവര്‍ച; യുവാവ് അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Police,Arrested,Robbery,Kerala,
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരത്തിലെ ബന്ധുവീട്ടില്‍ വന്‍കവര്‍ച നടത്തിയെന്ന പരാതിയില്‍ യുവാവിനെ പൊലീസ് കൊച്ചിയില്‍ നിന്നും പിടികൂടി. കണ്ണൂര്‍ നഗരത്തിലെ ദിനേശ് ഓഡിറ്റോറിയത്തിന് സമീപം വീടുകുത്തിതുറന്ന് പതിമൂന്നര പവനും പതിനഞ്ചായിരം രൂപയും മോഷ്ടിച്ചെന്ന കേസില്‍ പരാതിക്കാരി പുഷ്പലതയുടെ അനുജത്തിയുടെ മകളുടെ ഭര്‍ത്താവിനെയാണ് പൊലീസ് പിടികൂടിയത്. സിദ്ദാര്‍ഥ് സോമശേഖരനാ(37)ണ് അറസ്റ്റിലായത്.

Man arrested on theft charge, Kannur, News, Police, Arrested, Robbery, Kerala.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വീട്ടുടമയും മറ്റുബന്ധുക്കളും പുറത്തു പോയ സമയത്ത് സിദ്ദാര്‍ഥ് തക്കം പാര്‍ത്ത് ബന്ധുവീട്ടില്‍ കവര്‍ച നടത്തുകയായിരുന്നു. മോഷണം നടത്തിയത് താനാണെന്ന് സംശയിക്കാതിരിക്കാന്‍ പ്രൊഫഷനല്‍ കള്ളന്‍മാരെപ്പോലെ വീടിന്റെ ഗ്രില്‍സ് കുത്തിതുറന്ന് ഇലക്ട്രിക് കടര്‍ ഉപയാഗിച്ച് അലമാര മുറിച്ചാണ് അലമാരക്കകത്തുണ്ടായിരുന്ന സ്വര്‍ണവും പണവും മോഷ്ടിച്ചത്. സിദ്ധാര്‍ഥിനെതിരെ പാലക്കാട്, കോട്ടയം ജില്ലകളില്‍ നിലവില്‍ മോഷണ കേസുകളുണ്ട്.

വിവിധ കേസുകളില്‍ ഇയാള്‍ രണ്ടുവര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബിനു മോഹന്‍, എസ് ഐ നസീബ്, എ എസ് ഐ രഞ്ജിത്, എ എസ് ഐ അജയന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നാസര്‍, ഷൈജു, സിപിഒ രാജേഷ്, ഷിനോജ്, ബിനു, രജില്‍ രാജ് എന്നിവരും പങ്കെടുത്തു.

Keywords: Man arrested on theft charge, Kannur, News, Police, Arrested, Robbery, Kerala.

Post a Comment