Follow KVARTHA on Google news Follow Us!
ad

Arrested | യുവതിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ല, കൊലപാതകമെന്ന് കണ്ടെത്തല്‍; ചുരുളഴിഞ്ഞത് സംഭവം നടന്ന് 9 വര്‍ഷത്തിനുശേഷം; ഭര്‍ത്താവ് അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Killed,Arrested,Police,Kerala,
തിരുവനന്തപുരം: (www.kvartha.com) നേമത്ത് യുവതിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ല, കൊലപാതകമെന്ന് കണ്ടെത്തല്‍. സംഭവം നടന്ന് ഒമ്പത് വര്‍ഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് തിരിച്ചറിയുന്നത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Man arrested for murder case, Thiruvananthapuram, News, Killed, Arrested, Police, Kerala.

നേമം സ്വദേശി അശ്വതിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ട്വിസ്റ്റ്. ഇത് ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണം. പിന്നീട് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ഈ അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. അശ്വതിയെ താന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന് രതീഷ് സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനന്‍ വ്യക്തമാക്കി.

Keywords: Man arrested for murder case, Thiruvananthapuram, News, Killed, Arrested, Police, Kerala.

Post a Comment