Follow KVARTHA on Google news Follow Us!
ad

Death | ജിദ്ദയിലുള്ള മകളുടെ അടുത്ത് സന്ദര്‍ശന വിസയിലെത്തിയ 48കാരി അസുഖത്തെ തുടര്‍ന്ന് മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Riyadh,Dead,Dead Body,hospital,Treatment,Malayalee,Gulf,World,
റിയാദ്: (www.kvartha.com) ജിദ്ദയിലുള്ള മകളുടെ അടുത്ത് സന്ദര്‍ശന വിസയിലെത്തിയ മലപ്പുറം സ്വദേശിനി അസുഖത്തെ തുടര്‍ന്ന് മരിച്ചു. മങ്കട കൂട്ടില്‍ സ്വദേശിനി പുള്ളോടന്‍ സിഫാനത്ത് (48) ആണ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്. 

ഒരാഴ്ചയിലധികമായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്.

Malayali woman died in Riyadh, Riyadh, Dead, Dead Body, Hospital, Treatment, Malayalee, Gulf, World

ഭര്‍ത്താവ്: പിലാക്കല്‍ അബ്ദുല്‍ ഹമീദ്, മക്കള്‍: അജിന, ഹസ്‌ന, ഫസ്‌ന. മരുമക്കള്‍: സുലൈമാന്‍, ഹിശാം, അമാനുല്ല. ജിദ്ദയിലെ ഹയ്യുല്‍ ഫൈഹ മസ്ജിദ് റഹ്‌മ മഖ് ബറയില്‍ മൃതദേഹം ചൊവ്വാഴ്ച ഖബറടക്കി. ജിദ്ദ കെ എം സി സി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകരാണ് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചത്.

Keywords: Malayali woman died in Riyadh, Riyadh, Dead, Dead Body, Hospital, Treatment, Malayalee, Gulf, World.

Post a Comment