Arrested | ബന്ധുവീട്ടിലേക്ക് പോകവേ വഴിതെറ്റിയെത്തിയ ഭിന്നശേഷിക്കാരിയായ 19 കാരിയെ പല സ്ഥലങ്ങളിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതി; 3 പേര്‍ പിടിയില്‍
Dec 28, 2022, 10:17 IST
മലപ്പുറം: (www.kvartha.com) ബന്ധുവീട്ടിലേക്ക് പോകവേ വഴിതെറ്റിയെത്തിയ ഭിന്നശേഷിക്കാരിയായ 19 കാരിയെ പല സ്ഥലങ്ങളിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മുനീര്‍, പ്രജീഷ്, ഓടോ റിക്ഷാ ഡ്രൈവര്‍ സജീര്‍ എന്നിവരാണ് പിടിയിലായത്. പരപ്പനങ്ങാടിയിലെത്തിയ കോഴിക്കോട് സ്വദേശിനിയായ വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പേരാമ്പ്ര സ്വദേശിനിയായ വിദ്യാര്‍ഥി ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റിയാണ് പരപ്പനങ്ങാടിയിലെത്തിയത്. തുടര്‍ന്ന് കോഴിക്കോടേക്ക് തിരികെ പോകാനായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍ക്കുട്ടിയെ സഹായിക്കാനെന്ന വ്യാജേന സമീപിച്ച രണ്ട് പേരാണ് ആദ്യം പീഡിപ്പിച്ചത്.
തുടര്‍ന്ന് ഈ പെണ്‍ക്കുട്ടിയെ ഒരു ഓടോറിക്ഷ ഡ്രൈവറെ ഏല്‍പിക്കുകയും വീട്ടില്‍ തിരിച്ചെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോഴിക്കോട്ടേക്ക് വരുന്ന വഴി ഇയാളും പെണ്‍ക്കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു. ഗുരുതരമായി പരുക്കേറ്റ നിലയില്‍ പെണ്‍ക്കുട്ടിയെ പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു.
Keywords: News,Kerala,State,Malappuram,Kozhikode,Assault,Molestation,Case,Arrested,Complaint,Police,Vehicles, Malappuram: Three arrested in Molestation case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.