Follow KVARTHA on Google news Follow Us!
ad

Attacked | 'അയല്‍വാസിയുടെ വെട്ടേറ്റ് മദ്രസ അധ്യാപകന് കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റു'; കൊടുവാളുമായെത്തിയ ആള്‍ കുട്ടികള്‍ ഉള്‍പെടെയുള്ളവരെ അക്രമിക്കാന്‍ ശ്രമിച്ചെന്നും വീടിന്റെ ജനല്‍ തകര്‍ത്തെന്നും പരാതി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kozhikode,News,attack,hospital,Treatment,Complaint,Police,Kerala,
കോഴിക്കോട്: (www.kvartha.com) അയല്‍വാസിയുടെ വെട്ടേറ്റ് മദ്രസ അധ്യാപകന് കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റു. കുന്ദമംഗലം പതിമംഗലത്തുള്ള അശ്‌റഫ് സഖാഫിക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ അധ്യാപകന്റെ പരാതിയില്‍ കുന്ദമംഗലം പൊലീസ് കേസെടുത്തുവെങ്കിലും പ്രതിയെ പിടികൂടിയിട്ടില്ല.

Madrasa Teacher Attacked In Kozhikode, Kozhikode, News, Attack, Hospital, Treatment, Complaint, Police, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

അശ്‌റഫ് സഖാഫിയെ അയല്‍വാസിയായ ശമീര്‍ വഴിയില്‍ വെച്ച് വെട്ടുകയായിരുന്നു. കൊടുവാളുമായെത്തിയ ഇയാള്‍ കുട്ടികള്‍ ഉള്‍പെടെയുള്ളവരെ അക്രമിക്കാന്‍ ശ്രമിച്ചെന്നും വീടിന്റെ ജനല്‍ തകര്‍ത്തെന്നും പരാതിയില്‍ പറയുന്നു.

ഭീതികാരണം കുടുംബത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നുമാണ് പരാതി. ശമീര്‍ നേരത്തെയും അശ്റഫ് സഖാഫിക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Keywords: Madrasa Teacher Attacked In Kozhikode, Kozhikode, News, Attack, Hospital, Treatment, Complaint, Police, Kerala.

Post a Comment