ന്യൂഡെല്‍ഹി: (www.kvartha.com) ആംആദ്മി പാര്‍ടിയിലേക്ക് (AAP) ചുവടുമാറ്റിയ ഡെല്‍ഹി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അലി മെഹ്ദി നേരം വെളുക്കുന്നതിന് മുമ്പുതന്നെ തിരിച്ച് കോണ്‍ഗ്രസിലെത്തി. തെറ്റു പറ്റിയെന്നും മാപ്പു പറയുന്നുവെന്നും വ്യക്തമാക്കിയുള്ള വീഡിയോ ട്വിറ്റര്‍ അകൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. പുലര്‍ചെയാണ് മെഹ്ദി താന്‍ തിരിച്ചെത്തിയ വിവരം അറിയിച്ചത്. രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തകനാണെന്നും പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ഡെല്‍ഹി മുനിസിപല്‍ കോര്‍പറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ മെഹ്ദിക്കൊപ്പം വിജയിച്ച രണ്ടു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും കഴിഞ്ഞദിവസം എഎപിയില്‍ ചേര്‍ന്നിരുന്നു. മുസ്തഫാബാദില്‍നിന്നു ജയിച്ച സബില ബീഗവും ബ്രിജ്പുരിയില്‍നിന്ന് ജയിച്ച നസിയ ഖാതൂനുമാണ് എഎപിയില്‍ ചേര്‍ന്നത്. ഇരുവരും തനിക്കൊപ്പം തിരിച്ചു കോണ്‍ഗ്രസില്‍ എത്തിയെന്ന് മെഹ്ദി വ്യക്തമാക്കി.
ശനിയാഴ്ച പുലര്‍ചെ 1.25ന് പങ്കുവച്ച വീഡിയോയില്‍ കൈകള്‍ കൂപ്പിയാണ് മെഹ്ദി ഖേദം പ്രകടിപ്പിക്കുന്നത്. വലിയൊരു തെറ്റാണ് ചെയ്തതെന്നു പലതവണ മെഹ്ദി ആവര്‍ത്തിച്ചു. പിതാവ് 40 കൊല്ലം കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന ആളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഎപിയില്‍ ചേരാനായി അവര്‍ തങ്ങളെ സമീപിക്കുകയായിരുന്നുവെന്നും മറ്റൊരു വീഡിയോയില്‍ മെഹ്ദിക്കൊപ്പമുള്ളയാള്‍ പറയുന്നുണ്ട്.
ഡെല്‍ഹി മുനിസിപല്‍ കോര്‍പറേഷനില്‍ എഎപി 134 സീറ്റുകള്‍ നേടി ഭരണം പിടിച്ചെടുത്തിരുന്നു. ആകെ 250 സീറ്റാണ് ഉണ്ടായിരുന്നത്. ബിജെപി 104 സീറ്റുകളും കോണ്‍ഗ്രസ് ഒമ്പത് സീറ്റുകളുമാണ് നേടിയത്.
Keywords: 'Made A Huge Mistake': Delhi Congress Defector Apologises In 2 AM Video, New Delhi, News, Politics, AAP, Congress, Twitter, Video, National.मैं राहुल गांधी जी का कार्यकर्ता हू 🙏 pic.twitter.com/sA9LPuk0kn
— Ali Mehdi🇮🇳 (@alimehdi_inc) December 9, 2022