Lions Club | ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സൗജന്യ രോഗനിര്‍ണയ കേന്ദ്രം കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിക്കും
Dec 26, 2022, 16:37 IST
കണ്ണൂര്‍: (www.kvartha.com) ലയണ്‍സ് ക്ലബ് കണ്ണൂര്‍ സൗത്തിന്റെ നേതൃത്വത്തില്‍ തളാപ്പില്‍ രോഗ നിര്‍ണയ കേന്ദ്രം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെയര്‍ എന്ന പേരില്‍ കാഴ്ച്ചയുടെ അപര്യാപ്തതയും കേള്‍വികുറവും ഉള്ളവര്‍ക്കായി ആരംഭിക്കുന്ന രോഗനിര്‍ണയ കേന്ദ്രം തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിന് സമീപം ഡിസംബര്‍ 28ന് രാവിലെ 9.30 ലയണ്‍സ് ഡിസ് ട്രിക് ഗവര്‍ണര്‍ ഡോക്ടര്‍ പി സുധീര്‍ ഉദ്ഘാടനം ചെയ്യും.
ഭാവിയില്‍ ക്ലിനിക് കേന്ദ്രീകരിച്ച് ലയണ്‍സിന്റെ ആരോഗ്യ കാംപുകള്‍ സംഘടിപ്പിക്കും. കേന്ദ്രത്തില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും മെഡികല്‍ കാംപുകളും ക്ലാസുകളും സംഘടിപ്പിക്കുവാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പദ്ധതിയുടെ കോഡിനേറ്റര്‍ ദിലീപ് സുകുമാര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രകാശന്‍ കാണി, എം പി പ്രസൂണ്‍ കുമാര്‍, ഡോ. മീതു, മനോജ് മാണിക്കോത്ത് എന്നിവരും പങ്കെടുത്തു.
Keywords: News,Kerala,State,Press-Club,Press meet,Health,Health & Fitness,Top-Headlines,Treatment, Lions Club free diagnostic center will start functioning in Kannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.