Ziva Dhoni | ക്രിസ്‌മസിന്‌ ധോണിയുടെ മകൾക്ക് അതുല്യ സമ്മാനവുമായി ലയണൽ മെസി; പങ്കുവെച്ച് സാക്ഷി; ചിത്രങ്ങൾ വൈറൽ

 


റാഞ്ചി: (www.kvartha.com) 2022ലെ ഫിഫ ലോകകപ്പ് കിരീടം നേടി അർജന്റീന ചരിത്രം സൃഷ്ടിച്ചിരുന്നു. അർജന്റീനയുടെ വിജയം ഇന്ത്യയിലും കൊട്ടിഘോഷിച്ചാണ് ആഘോഷിച്ചത്. മെസിക്ക് ഇന്ത്യയിലും ഒരുപാട് ആരാധകരുണ്ട്. എന്നാൽ ഇന്ത്യയെ ക്രിക്കറ്റിൽ ലോക ചാമ്പ്യരാക്കിയ മഹേന്ദ്ര സിംഗ് ധോണിയുടെ മകൾ സിവയും മെസിയുടെ ആരാധകയാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മാത്രമല്ല, ഇതിഹാസ താരം ലയണൽ മെസിയുടെ ഒരു സമ്മാനവും സിവയ്ക്ക് ലഭിച്ചിട്ടുണ്ട്.
        
Ziva Dhoni | ക്രിസ്‌മസിന്‌ ധോണിയുടെ മകൾക്ക് അതുല്യ സമ്മാനവുമായി ലയണൽ മെസി; പങ്കുവെച്ച് സാക്ഷി; ചിത്രങ്ങൾ വൈറൽ

ധോണിയുടെ ഭാര്യ സാക്ഷി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മകൾ സിവയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ സിവ അർജന്റീനയുടെ ജഴ്‌സിയണിഞ്ഞിരിക്കുന്നു. ഇതിഹാസ ഫുട്‌ബോൾ താരം മെസി ഒപ്പുവച്ച അർജന്റീനയുടെ ജഴ്‌സിയാണ് ധോണിയുടെ ഏഴ് വയസുള്ള മകൾ ധരിച്ചിരിക്കുന്നത്. Para Ziva എന്ന് സ്‌പാനിഷ്‌ ഭാഷയിൽ ജഴ്‌സിയിൽ എഴുതിയിട്ടുമുണ്ട്. സിവയ്‌ക്ക് വേണ്ടി എന്നാണ് ഇതിനർഥം.

ജീവയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ക്രിസ്മസിനാണ് ജീവയ്ക്ക് ഈ അതുല്യ സമ്മാനം ലഭിച്ചതെന്നാണ് വിവരം. ധോണിയും ഫുട്ബോളിന്റെ കടുത്ത ആരാധകനാണ്. സ്കൂൾ പഠനകാലത്ത് അദ്ദേഹം ഫുട്ബോൾ കളിക്കാരനായിരുന്നു. ടീമിന്റെ ഗോൾകീപ്പറായിരുന്നു ധോണി. അദ്ദേഹത്തിന്റെ ഗോൾകീപ്പിംഗ് കഴിവുകൾ കണ്ടാണ് വിക്കറ്റ് കീപ്പിങ്ങിലേക്ക് തിരഞ്ഞെടുത്തത്.

Keywords: Lionel Messi sends SIGNED jersey to MS Dhoni`s daughter Ziva Dhoni, National, News,Top-Headlines,Latest-News,Jharkhand,Mahendra Singh Dhoni,Daughter,Lionel Messi,Video.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia