Follow KVARTHA on Google news Follow Us!
ad

Lionel Messi |ഫൈനലില്‍ എത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷം, അത് ലോക കപിലെ തന്റെ അവസാന മത്സരമായിരിക്കും; സെമിഫൈനല്‍ വിജയത്തിനു ശേഷം നയം വ്യക്തമാക്കി അര്‍ജന്റീന സൂപര്‍താരം ലയണല്‍ മെസ്സി

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍,Doha,Qatar,Lionel Messi,FIFA-World-Cup-2022,Football Player,Football,Retirement,Gulf,World,
ദോഹ: (www.kvartha.com) ഖത്വര്‍ ലോക കപ് ഫൈനല്‍ തന്റെ അവസാന ലോകകപ് മത്സരമെന്ന് സ്ഥിരീകരിച്ച് അര്‍ജന്റീന സൂപര്‍താരം ലയണല്‍ മെസ്സി. ക്രൊയേഷ്യക്കെതിരായ സെമിഫൈനല്‍ വിജയത്തിനു ശേഷം അര്‍ജന്റീനിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്.

'ഫൈനലില്‍ എത്താന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ അവസാന മത്സരം ഫൈനലില്‍ കളിച്ച് ലോക കപ് യാത്ര പൂര്‍ത്തിയാക്കും. അടുത്ത ലോക കപിന് ഒരുപാട് വര്‍ഷങ്ങളുണ്ട്. എനിക്ക് അതില്‍ പങ്കെടുക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഇങ്ങനെ അവസാനിപ്പിക്കുന്നതാണ് നല്ലത്.' എന്നും മെസ്സി പറഞ്ഞു. ഇപ്പോള്‍ 35 വയസ്സുള്ള മെസ്സിയുടെ അവസാന ലോക കപാകും ഖത്വറിലേതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

ഇരട്ടഗോളുകളോടെ അല്‍വാരസും ഒരു ഗോളും രണ്ട് അസിസ്റ്റുമായി മെസ്സിയും മിന്നിത്തിളങ്ങിയ സെമിഫൈനലില്‍ ക്രൊയേഷ്യയെ 3-0നു തോല്‍പിച്ചാണ് അര്‍ജന്റീന ലോക കപ് ഫൈനലില്‍ കടന്നത്. അഞ്ച് ഗോളുകളോടെ ടോപ് സ്‌കോറര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബപെയ്‌ക്കൊപ്പം ഒന്നാമതെത്തുകയും ചെയ്തു മെസ്സി. കഴിഞ്ഞ ദിവസത്തെ മത്സരത്തോടെ ലയണല്‍ മെസ്സി ഒരുപിടി റെകോര്‍ഡുകളും സ്വന്തമാക്കി.

Lionel Messi confirms Qatar 2022 final will be his last World Cup appearance, Doha, Qatar, Lionel Messi, FIFA-World-Cup-2022, Football Player, Football, Retirement, Gulf, World


ലയണല്‍ മെസ്സി സ്വന്തമാക്കിയ റെകോര്‍ഡുകള്‍:


1. അര്‍ജന്റീനയ്ക്കായി ലോക കപില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം ഇനി ലയണല്‍ മെസ്സി. ക്രൊയേഷ്യയ്‌ക്കെതിരെ നേടിയത് ലോക കപില്‍ മെസ്സിയുടെ 11-ാം ഗോള്‍. 10 ഗോള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂടയുടെ റെകോര്‍ഡാണു മറികടന്നത്.

2. ഏറ്റവും കൂടുതല്‍ ലോക കപ് മത്സരങ്ങള്‍ കളിച്ച താരം എന്ന ജര്‍മനിയുടെ മുന്‍ താരം ലോതര്‍ മതേയൂസിന്റെ റെകോര്‍ഡിനൊപ്പം ലയണല്‍ മെസ്സി. ഇരുവരും 25 ലോക കപ് മത്സരങ്ങള്‍ വീതം കളിച്ചു.

3. ഒരു ലോക കപില്‍ 5 ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി മുപ്പത്തിയഞ്ചുകാരന്‍ മെസ്സി.

4. ഒരു കളിയില്‍ തന്നെ ഗോളും അസിസ്റ്റും എന്ന കണക്കില്‍ ലോക കപിലെ 4 മത്സരങ്ങളില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ലയണല്‍ മെസ്സി. 2006ല്‍ സെര്‍ബിയയ്‌ക്കെതിരെയും ഈ ലോക കപില്‍ മെക്‌സികോ, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ എന്നീ ടീമുകള്‍ക്കെതിരെയും മെസ്സി ഗോളും അസിസ്റ്റും നേടി.

5. ഏറ്റവും കൂടുതല്‍ ലോക കപ് മത്സരങ്ങളില്‍ ഗോളോ അസിസ്റ്റോ നേടിയ താരം എന്ന ബ്രസീലിയന്‍ മുന്‍ താരം റൊണാള്‍ഡോയുടെ റെകോര്‍ഡിനൊപ്പം ലയണല്‍ മെസ്സി. 13 മത്സരങ്ങളില്‍ ഗോളോ അസിസ്റ്റോ ഇരുവരും നേടിയിട്ടുണ്ട്.

Keywords: Lionel Messi confirms Qatar 2022 final will be his last World Cup appearance, Doha, Qatar, Lionel Messi, FIFA-World-Cup-2022, Football Player, Football, Retirement, Gulf, World.

Post a Comment